HOME
DETAILS

ജില്ല പഞ്ചായത്ത് ബജറ്റ് ; ഭവനപദ്ധതിക്ക് 11.60 കോടി വകയിരുത്തി

  
backup
March 28 2018 | 06:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വീട് പദ്ധതി ലൈഫിന് 11 കോടി അറുപതുലക്ഷം രൂപ വകയിരുത്തി ജില്ലാപഞ്ചായത്തിന്റെ ബജറ്റ്.
പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തി അന്തര്‍ദേശീയ തലത്തിലേക്ക് എത്തിക്കുന്നതിന് ബജറ്റില്‍ 5.2 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ദലീമജോജോ 2018-19 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്തിന്റെ നിലവിലുള്ള നേതൃത്വം അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണിത്. 91,18,02,933 കോടി രൂപ വരവും 81,36,74,039 കോടി രൂപ ചെലവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച ഇന്ന് നടക്കും. കുട്ടികള്‍ക്കിടയില്‍ ലഹരിയില്‍ നിന്നുള്ള വിമുക്തി ലക്ഷ്യമാക്കി വിദ്യാലയങ്ങളിലെ കായിക പദ്ധതികള്‍ക്കായി കൂടുതല്‍ തുക വിലയിരുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍ ജില്ലാ ടീം രൂപീകരണം, കായിക ആവശ്യത്തിന് സ്‌കൂളുകളില്‍ കളിസ്ഥലം, യോഗ പരിശീലനം, ഇന്ററാക്ടീവ് സ്റ്റുഡിയോ, ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് പബ്ലിക് ലൈബ്രറിക്കായി സ്ഥലം വാങ്ങല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
സ്ത്രീശാക്തീകരണത്തിനായി യോഗ പരിശീലനം, തയ്യല്‍പരിശീലനം മറ്റു തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പദ്ധതികള്‍ ആരംഭിക്കും. ഇവര്‍ക്കായി ഓട്ടോറിക്ഷപിക്ക് അപ്പ് ഓട്ടോറിക്ഷ(ടാക്‌സി), വനിത ഗ്രൂപ്പുകള്‍ക്ക് ലബോറട്ടറി, മറ്റു ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ ചേര്‍ത്ത് ജന്‍ഡര്‍ പാര്‍ക്ക് വിപുലീകരിക്കും. കേള്‍വി വൈകല്യമുള്ളവര്‍ക്ക് ശ്രവണസഹായി നല്‍കുന്ന പദ്ധതി ഈ വര്‍ഷവും ഏറ്റെടുക്കും.
സ്ഥല സൗകര്യം ലഭ്യമാക്കി നല്‍കുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂളും അംഗനവാടിയും നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയും ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുക്കും. ഒരു പഞ്ചായത്തില്‍ ഒരു അംഗനവാടി എങ്കിലും മാതൃക അംഗനവാടി ആക്കി മാറ്റും. വിദ്യാര്‍ഥികള്‍ക്കായി വീടിനൊപ്പം ഒരു പഠനമുറി അനുവദിച്ചു നല്‍കുന്ന പദ്ധതി ഈ വര്‍ഷവും നടപ്പാക്കും. പ്രഫഷണല്‍ കോഴ്‌സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയും നടപ്പാക്കും. ക്യാന്‍സര്‍ ചികിത്സയ്ക്കായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് തുടങ്ങുന്നത് ജില്ലാപഞ്ചായത്തിന്റെ പരിഗണനയിലുണ്ട്.
ജനകീയ ലാബ് സ്ഥാപിക്കല്‍, സോളാര്‍ വൈദ്യുതി ലഭ്യമാക്കല്‍, ആശുപത്രിയില്‍ ജൈവ മാലിന്യ നിര്‍മാര്‍ജനം എന്നീ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് സൈഡ് കാര്‍ ഘടിപ്പിച്ച വാഹനം, അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സ്‌കോളര്‍ഷിപ്പ് ഇവയ്ക്കായി 2 കോടി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
ക്ഷീരവികസനത്തിന് 60 ലക്ഷവും പച്ചക്കറി കൃഷിക്ക് 22 ലക്ഷവും കൃഷി അനുബന്ധ സൗകര്യമൊരുക്കാന്‍ 50 ലക്ഷവും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കുട്ടനാടന്‍ മേഖലയിലെ മടവീഴ്ച തടയുന്നതിനും നെല്‍കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനും ബണ്ടുകള്‍ കല്ലുകെട്ടി സംരക്ഷിക്കുന്നതിനും വിപുലമായ പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു.
ആശ്രയ പദ്ധതിക്കായി 3.50 കോടിയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് സൈഡ്കാര്‍ ഘടിപ്പിച്ച വാഹനം, അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സ്‌കോളര്‍ഷിപ്പിനും തുക നീക്കിവെച്ചിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റിന് കെട്ടിടം നിര്‍മിക്കുവാന്‍ 1 കോടി രൂപയും ശ്മശാനത്തിനായി 40 ലക്ഷം രൂപയും ബജറ്റിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  44 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago