മഴക്കൊയ്ത്ത്: എം.ജിയില്‍ രണ്ടരക്കോടി ലിറ്ററിന്റെ സംഭരണി
അതിരമ്പുഴ: മഹാത്മാഗാന്ധി സര്‍വകലാശാലാ കാംപസില്‍ ജലവിതരണത്തില്‍ സ്വയം പര്യാപ്തത നേടിക്കൊണ്ട് 2.5 കോടി ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും മഴക്കൊയ്ത്ത് പദ്ധതിയും പൂര്‍ത്തിയായി. കാംപസില്‍ രവീന്ദ്രസരോവരം എന്നറിയപ്പെടുന്ന പാറക്കുളം ശുദ്ധീകരിച്ച് പാര്‍ശ്വഭിത്തികള്‍ വൃത്തിയാക്കി നവീകരിക്കും. ഒപ്പം കാംപസിലെ വിവിധ കെട്ടിടങ്ങളിലെ മേല്‍ക്കൂരകളില്‍ നിന്നും ശേഖരിക്കുന്ന മഴവെള്ളം പൈപ്പുകളിലൂടെ രവീന്ദ്രസരോവരത്തിലെത്തിക്കുന്ന മഴവെള്ള സംഭരണ പദ്ധതിയാണ് നടപ്പാക്കിയിട്ടുള്ളത്.
പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കപ്പെടുന്ന സര്‍വകലാശാലാ കാംപസില്‍ മുന്‍ വര്‍ഷം വേനല്‍ക്കാലത്ത് 35 ലക്ഷം രൂപ ചെലവിട്ട് ടാങ്കര്‍ ലോറിയില്‍ ജലവിതരണം നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സര്‍വകലാശാലയുടെ വിസ്തൃതമായ രണ്ടു സംഭരണികളിലുമായി ശേഖരിക്കപ്പെട്ട മഴവെള്ളം ഉപയോഗിച്ച് അടുത്ത മഴക്കാലം വരെ പ്രതിസന്ധിയില്ലാതെ കാംപസില്‍ ജലവിതരണം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ മഴവെള്ളക്കൊയ്ത്തിന് സജ്ജീകരണം ഏര്‍പ്പെടുത്തിയ 12 കെട്ടിടങ്ങള്‍ കൂടാതെ ഈ വര്‍ഷം കാംപസിലെ എട്ട് കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ നിന്നും മഴവെള്ളം ശേഖരിക്കുന്നതിനുള്ള പദ്ധതിയും ഇതോടനുബന്ധിച്ച് നടന്നുവരികയാണ്. ഇതുവഴി 25 ലക്ഷം ലിറ്റര്‍ മഴവെള്ളം അധികമായി സംഭരിക്കാനാകും.മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതോടെ സരോവരത്തിന്റെ സംഭരണശേഷി കവിഞ്ഞൊഴുകി പാഴാകുന്ന മഴവെള്ളം സംഭരിച്ചു നിര്‍ത്തുന്നതിന് ഈ സംഭരണിയുടെ കവിഞ്ഞൊഴുകുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയരം കൂട്ടുകയും സംഭരണശേഷി ഏതാനും മീറ്റര്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതിയും സര്‍വ്വകലാശാല വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ മഴക്കൊയ്ത്തിന്റെ മഹത്തായ ഒരു മാതൃക മഹാത്മാഗാന്ധി സര്‍വ്വകലാശാലാ കാമ്പസില്‍ സൃഷ്ടിക്കപ്പെടുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."