തട്ടുകടകളില്‍ വില്‍ക്കുന്നത് ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണമെന്ന് പരാതി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത തട്ടുകടകളില്‍ വില്‍ക്കുന്നത് പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ഭക്ഷണമെന്ന് ആരോപണം. ഇതുസംബന്ധിച്ച് വൈക്കം കല്ലറ സ്വദേശിനി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. ഇന്നലെ രാവിലെ പതിനൊന്നിന് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി ഗെയിറ്റിന് മുന്‍വശത്തുള്ള റോഡ് വശത്ത് പ്രവര്‍ത്തിക്കുന്ന ഒരു തട്ടുകടയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നാണ് ദുര്‍ഗന്ധം വമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഇവിടെ നിന്നു വാങ്ങിയ ഇടിയപ്പം, മുട്ടക്കറി എന്നിവ വാര്‍ഡില്‍ കൊണ്ടുപോയി രോഗിക്ക് കൊടുക്കുന്നതിനായി നോക്കുമ്പോഴാണ് ദുര്‍ഗന്ധം ഉയര്‍ന്നത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് രോഗി ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഭക്ഷണ സാധനങ്ങള്‍ കട നടത്തിപ്പുകാരെ കാണിച്ച ശേഷം ഇവര്‍ പരാതി നല്‍കാനായി ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലെത്തി. പൊലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അതിരമ്പുഴ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഇവര്‍ പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."