വിപണി കീഴടക്കാനെത്തി ഹുവായി പി20, പി20 പ്രോ
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന ഫോണാണ് ഹുവായി പി20, പി20 പ്രോ. ഫ്രാന്‍സിലെ പാരിസില്‍വെച്ച് നടന്ന പരിപാടിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്. കാമറയുടെ ഫീച്ചേഴ്‌സില്‍ മികച്ചു നില്‍ക്കുന്നതാണ് ഹുവായി പി20, പി20 പ്രോ. പി20യില്‍ രണ്ട് ബാക്ക് കാമറയുള്ളപ്പോള്‍ പി 20പ്രോയില്‍ മൂന്ന് കാമറയാണ് ഒരുക്കിയിട്ടുള്ളത്.
പി20ക്ക് 649 യൂറോയാണ് വില (ഇന്ത്യന്‍ രൂപ 52,000). പ്രോയുടെ വില 899 യൂറോ (ഇന്ത്യന്‍ വില 72,000) ആണ്. ഏപ്രിലില്‍ പി20 പ്രോ ഇന്ത്യയില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ പി20 ഇന്ത്യയിലിറക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല.
ഡിസൈനിങ്
രണ്ട് ഫോണിന്റെയും ഡിസൈനിങ് ഏകദേശം ഒരുപോലെ തന്നെയാണ്. പി 20യ്ക്ക് 5.8 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. എന്നാല്‍ പി20 പ്രോയുടെ ഡിസ്‌പ്ലേ 6.1 ഇഞ്ചാണ്. ഐഫോണ്‍ Xമായി സാമ്യമുള്ളതാണ് രണ്ട് ഫോണും.
മെറ്റലുകൊണ്ടാണ് ഫോണിന്റെ ഫ്രെയിം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഫോണിന്റെ ഇടത്ത് ഭാഗത്താണ് രണ്ട് സിം ഇടാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിന് 3.5 എം.എംന്റെ ജാക്ക് ഇല്ല എന്നത് പോരായ്മയാണ്.
കാമറകളുടെ പ്രത്യേകത
സെല്‍ഫിക്ക് പ്രാധാന്യം നല്‍കികൊണ്ട് തന്നെയാണ് ഫോണ്‍ നിര്‍മിച്ചിട്ടുള്ളത്. 24 മെഗാപിക്‌സലാണ് ഫ്രണ്ട് കാമറ. അതൊടൊപ്പം തന്നെ ഗാലക്‌സി എസ്9. എസ്9പ്ലസ് എന്നിവയെ പോലെ 960 എഫ്പിഎസ് സ്ലോമോഷന്‍ വിഡിയോ റെക്കോര്‍ഡിങ് സൗകര്യവും ഫോണിലൊരിക്കിയിട്ടുണ്ട്.
ഫോണിന്റെ മറ്റ് പ്രത്യേകതകള്‍
4 ജി.ബി റാമില്‍ 128 ജി.ബി ഇന്റേണല്‍ സ്റ്റോറേജിന്റെ സൗകര്യമാണ് പി20യിലൊരിക്കിയിട്ടുള്ളത്. എന്നാല്‍ പ്രോയില്‍ 6 ജി.ബി റാമാണ് നല്‍കുന്നത്. രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലിലും ഫിങ്കര്‍പ്രിന്റ് സെന്‍സറുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. ഫേസ് അണ്‍ലോക്കിങ് ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രോക്ക് ഐപി67 സര്‍ട്ടിഫിക്കേഷനുണ്ട്. അതുകൊണ്ട് തന്നെ വാട്ടര്‍ റെസിസ്റ്റന്‍സാണ് പ്രോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."