HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്കി
backup
March 28 2018 | 06:03 AM
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി. മധുവിന്റേത് ദാരുണമായ കൊലപാതകമാണ്. അട്ടപ്പാടിയിലെ വികസന പദ്ധതികള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്നതല്ല യാഥാര്‍ഥ്യമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് പൊതുവിലും അട്ടപ്പാടിയില്‍ പ്രത്യേകിച്ചും നടപ്പാക്കിയ സാമൂഹ്യ സുരക്ഷപദ്ധതികളെ സംബന്ധിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണത്തില്‍ സൂചിപ്പിക്കുന്നു.
മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."