എസ്.വൈ.എസ് മജ്‌ലിസുന്നൂര്‍ ജില്ലാ സംഗവും ആദര്‍ശ സെമിനാറും നാളെ എരുമപ്പെട്ടിയില്‍
ചാവക്കാട്: സുന്നി യുവജന സംഘം തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മജ് ലിസുന്നൂര്‍ ജില്ലാ സംഗവും ആദര്‍ശ സെമിനാറും എരുമപ്പെട്ടി റംലി എജുക്കേഷന്‍ കോംപ്ലക്‌സില്‍ വ്യാഴാഴ്ച്ച രാവിലെ 10.30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
മജ് ലിസുന്നൂര്‍ സംഘാടനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന പുതിയ മാനദണ്ഡങ്ങളുടെ മുന്നോടിയായാണ് ജില്ലാ സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ മജ് ലിസുന്നൂര്‍ നടക്കുന്ന മുഴുവന്‍ മഹല്ല് മദ്രസ പരിധിയില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. എസ്.വൈ.എസ് ജില്ലാ നേതാക്കള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പുറമെ മുഴുവന്‍ മണ്ഡലം മേഖല ശാഖാ തലത്തിലുള്ള പ്രവര്‍ത്തകരും സംബന്ധിക്കും.
സംഗമത്തിന് മജ് ലിസുന്നൂര്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ആദര്‍ശ സെമിനാറില്‍ 'സലഫിസ്റ്റുകളറിയില്ല സലഫിനെ' എന്ന പ്രമേയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ എസ്.എം.കെ. തങ്ങള്‍, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ് ലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി, ട്രഷറര്‍ ഹംസ ഹാജി അകലാട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി.കുഞ്ഞു മുഹമ്മദ് മുസ് ലിയാര്‍, ജനറല്‍ സെക്രട്ടറി വി.എം.ഇല്‍യാസ് ഫൈസി ട്രഷറര്‍ വി. മൊയ്തീന്‍ കുട്ടി മുസ് ലിയാര്‍ എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡന്റ് മഅറൂഫ് വാഫി, ജനറല്‍ സെക്രട്ടറി ഹാഫിള് അബൂബക്കര്‍, ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി ത്രീസ്റ്റാര്‍ കുഞ്ഞു മുഹമ്മദ് ഹാജി, ട്രഷറര്‍ ഉസ്മാന്‍ കല്ലാട്ടയില്‍, ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഹൈതമി, ട്രഷറര്‍ ഉമര്‍ ബാഖവി പാടൂര്‍ ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ പ്രസിഡന്റ് സുലൈമാന്‍ ദാരിമി ഏലംകുളം, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ റഹ്മാനി, ട്രഷറര്‍ സൈനുദ്ദീന്‍ ഫൈസി, സുന്നി ബാലവേദി ജില്ലാ പ്രസിഡന്റ് നാസിഫ് ചാവക്കാട്, ജനറല്‍ സെക്രട്ടറി അനസ് അലി ആമ്പല്ലൂര്‍, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ പെരുമ്പിലാവ് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, ട്രഷറര്‍ സി.കെ.അഷ്‌റഫലി വര്‍ക്കിംഗ് സെക്രട്ടറി പി.പി.മുസ്തഫ, മൗലവി ഓര്‍ഗനൈസിംഗ്, സെക്രട്ടറി സലീം പള്ളത്ത് ബഷീര്‍ എടക്കഴിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."