ബംഗാളില്‍ രാം നവമി റാലിക്കിടെയുണ്ടായ അക്രമം തുടരുന്നു: മൂന്നു മരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാം നവമി റാലിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ റാലി നടത്തിയ സംഘ് പരിവാര്‍ സംഘടനകളും പൊലിസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുര്‍ഷിദാബാദ്, ബര്‍ധമാന്‍ ജില്ലകളിലാണ് വ്യാപക അക്രമം. സംഭവത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്. വര്‍ധമാന്‍ ജില്ലയില റാണിഗഞ്ജിലും പര്‍ഗനാസ് ജില്ലയിലെ കാക്കിനരയിലും പുരുലിയയിലും മൂര്‍ഷിദാബാദിലുമാണ് കലാപം നടന്നത്. റാണി ഗഞ്ജിലാണ് ഇന്നലെ ഒരാള്‍ മരിച്ചത്.
ഇവിടെ പൊലിസ് അടക്കം മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. 19പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. റാലിക്കിടെ കല്ലേറുണ്ടായെന്നാണ് പറയുന്നത്. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 40 കടകള്‍ കൊള്ളയടിക്കപ്പെട്ടു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."