മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ ഭേദഗതി: ബ്രിഡ്ജ് കോഴ്‌സ് പാസായവര്‍ക്ക് അലോപ്പതി ചികിത്സ നടത്താനാകില്ല
ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് ഫീസ് നിയന്ത്രണം വരുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജിലെ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കാനാണ് തീരുമാനം. കല്‍പിത സര്‍വകലാശാലകള്‍ക്കും ഈ തീരുമാനം ബാധകമാണ്. അവസാനവര്‍ഷ എം.ബി.ബി.എസ് പരീക്ഷ ദേശീയതലത്തില്‍ ഏകീകൃതമാക്കും. നാഷനല്‍ എക്‌സിറ്റ് എന്നാകും ഇതിന്റെ പേര്.
ബ്രിഡ്ജ് കോഴ്‌സ് പാസായവര്‍ക്ക് ഇനി മുതല്‍ അലോപ്പതി ചികിത്സ നടത്താനാകില്ല. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം. കേന്ദ്ര മെഡിക്കല്‍ കമ്മീഷനില്‍ സംസ്ഥാനങ്ങളുടെയും കേവന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം മൂന്നില്‍ നിന്ന് ആറാക്കി ഉയര്‍ത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നാഷനല്‍ മെഡിക്കല്‍ കമ്മീഷനെതിരേ ഐ.എം.എ അടക്കമുള്ള സംഘടനകള്‍ സമരവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."