HOME
DETAILS

കൊന്നത് ഗോഡ്‌സെ തന്നെയെന്ന അമികസ്‌ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചു

  
backup
March 29 2018 | 01:03 AM

%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%86-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%af%e0%b5%86%e0%b4%a8

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയെ കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നാഥൂറാം ഗോഡ്‌സെയാണ് ഗാന്ധിയെ വെടിവച്ചുകൊന്നതെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് ജസ്റ്റിസുമാരായ എസ്.എ ബോബ്ഡ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ രണ്ടംഗബെഞ്ചാണ് ഹരജി തള്ളിയത്. നിങ്ങള്‍ (ഹരജിക്കാര്‍) പറയുന്നു യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന്. എന്നാല്‍, ഇതിനകം യഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് ജനങ്ങളുടെ മനസ്സില്‍ സംശയങ്ങള്‍ നിറക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയത് ആരാണെന്നു വ്യക്തമായതാണ്. അവരെതൂക്കിലേറ്റുകയുംചെയ്‌തെന്നും രണ്ടംഗബെഞ്ച് വ്യക്തമാക്കി. പിന്നാലെ ഹരജി തള്ളുകയാണെന്നും കോടതി പ്രഖ്യാപിച്ചു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഗോഡ്‌സെ അല്ല ഗാന്ധിജിയെ വെടിവച്ചുകൊന്നതെന്നും മറ്റൊരു അജ്ഞാതനാണ് കൃത്യംചെയ്തതെന്നും ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുത്വസംഘടനയായ അഭിനവ് ഭാരത് നേതാവ് മുംബൈ സ്വദേശി പങ്കജ് ഫദ്‌നാവിസ് നല്‍കിയ ഹരജിയായിരുന്നു ഈ വിഷയത്തില്‍ കോടതിയിലുണ്ടായിരുന്നത്. കേസില്‍ നേരത്തെ കോടതി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്ര സരണിനെ അമികസ്‌ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു. കേസില്‍ പുതിയ തെളിവുകള്‍ ഒന്നും ലഭ്യമല്ലെന്നിരിക്കെ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രിംകോടതി ഹരജിക്കാരന്റെ ആവശ്യം തള്ളിയത്. ഗോഡ്‌സെയുടേതല്ലാതെ മറ്റൊരാളുടെ വെടിയേറ്റാണ് ഗാന്ധി മരിച്ചതെന്നതിന് തെളിവില്ലെന്നും വിദേശഏജന്‍സികള്‍ക്ക് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
1948 ജനുവരി 30നാണ് ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചുകൊന്നത്. അടുത്തവര്‍ഷം നവംബര്‍ 15ന് ഗോഡ്‌സെയെയും കൂട്ടുപ്രതി നാരായണ്‍ ആപ്‌തെയെയും തൂക്കിലേറ്റി. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ടതും ഇരുവരുമാണ്. ഗാന്ധിജിക്ക് മരണസമയം നാലുവെടിയേറ്റിരുന്നുവെന്നും ഗെഡ്‌സെ മൂന്നുവെടിയുണ്ടകള്‍ മാത്രമാണ് ഉതിര്‍ത്തതെന്നും എന്നാല്‍, നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നുമാണ് പങ്കജ് ഹരജിയില്‍ വാദിച്ചത്. ഈ നാലാമത്തെ വെടിയുണ്ട ഉതിര്‍ത്തത് ആരാണെന്ന് അന്വേഷിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കൊലപാതകം പുനരന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജി കഴിഞ്ഞവര്‍ഷം ജൂണില്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
ഈ നടപടി ചോദ്യംചെയ്താണ് പങ്കജ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് ഈ മാസം ആറിനു വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. കേസ് നിയമത്തിന്റെ വഴിക്കു പോവാനാണ് ആഗ്രഹിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയതാല്‍പ്പര്യമില്ലെന്നും കോടതി തുടക്കംമുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago