ഫലസ്തീന് പ്രധാനമന്ത്രിക്ക് നേരെയുള്ള വധശ്രമം: നിരവധി ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
വെസ്റ്റ് ബാങ്ക്: ഫലസ്തീന് പ്രധാനമന്ത്രി റാമി ഹംദുല്ലക്ക് നേരെയുണ്ടായ വധശ്രമത്തെ തുടര്‍ന്ന് വിള്ളല്‍ വീണ ഹമാസ് ഫത്ഹ് ബന്ധം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ഗസ്സയിലുണ്ടായ ആക്രമണത്തിന് ശേഷം ഇത്വരെ ഹമാസിനെ പിന്തുണക്കുന്ന 55 പേരെ ഫലസ്തീന് പൊലിസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബാങ്കില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 13നുണ്ടായ വധശ്രമത്തിന് പിന്നില്‍ ഹമാസാണെന്ന ആരോപണം ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഹമാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. കൂടാതെ ആക്രമണത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് പേര് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. ഹമാസിനെ പിന്തുണക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന ഫലസ്തീന് അതോറിറ്റി സുരക്ഷാ സേനയുടെ നീക്കം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വെസ്റ്റ് ബാങ്കിലെ ഫലസ്തീന് ലജിസ്ലേറ്റീവ് അംഗം ഹസന് ഖുറൈഷ് പറഞ്ഞു.
ഫലസ്തീന് ഐക്യത്തിനായി ഈ അറസ്റ്റുകള്‍ അവസാനിപ്പിക്കണം. ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതിനെതിരേ ഐക്യപ്പെടേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ അനുരഞ്ജന കരാറില്‍ വിള്ളല്‍ വീഴ്ത്തുന്ന തലത്തിലേക്കാണ് ഫലസ്തീന് അതോറിറ്റി സുരക്ഷാ സേനയുടെ നീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."