സംസ്ഥാനത്ത് ജാതി-മതം രേഖപ്പെടുത്താതെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി-മത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഇത്തവണ മതവും ജാതിയും പൂരിപ്പിക്കാത്ത 1,23,630 കുട്ടികളാണ് സ്കൂള്‍ പ്രവേശനം നേടിയത്. നിയമസഭയുടെ ചോദ്യോത്തര വേളയില്‍ ഡി.കെ മുരളി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് മതവും ജാതിയുമില്ലാത്ത കുട്ടികളുടെ കണക്ക് വിശദീകരിച്ചത്.
ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയവരെ കൂടാതെ ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികളും മത, ജാതിരഹിതരാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ ഏറ്റവും കൂടുതല്‍ ജാതിക്കോളം ഒഴിവാക്കിയത് കോഴിക്കോട് ചൊവായൂര്‍ പ്രസന്റേഷന് സ്കൂളിലെ 24 കുട്ടികളാണ്. കോഴിക്കോട് തന്നെയാണ് ജാതിയും മതവുമില്ലാത്തവര്‍ അധികമുള്ള സ്കൂളുകളും.
അന്യജാതിക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന്റെ പേരില്‍ സ്വന്തം മകളെ കുത്തിക്കൊന്നുവെന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരമൊരു കണക്ക് പുറത്തു വന്നതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."