HOME
DETAILS

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം: അന്വേഷണം ഊര്‍ജിതപ്പെടുത്തി

  
backup
March 29 2018 | 02:03 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d-2

 

വടകര: സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീലമായി മോര്‍ഫ്് ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പ്രതികളെ രണ്ടുദിവസത്തിനകം പിടികൂടുമെന്നും പൊലിസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരേ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ജനകീയസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മലോല്‍മുക്കില്‍ കണ്‍വന്‍ഷന്‍ നടക്കും. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോവിലെ ജീവനക്കാരന്‍ ബിബീഷ്, സ്റ്റുഡിയോ ഉടമകളും സഹോദരങ്ങളുമായ ദിനേശന്‍, സതീശന്‍ എന്നിവര്‍ ഒളിവിലാണ്.
വടകര മേഖലയിലെയും പുറത്തുമുള്ള ആയിരക്കണക്കിന് സ്ത്രീകളുടെ ഫോട്ടോകളാണ് സംഘം ദുരുപയോഗം ചെയ്തതായി അറിയുന്നത്. പൊലിസ് കസ്റ്റഡിയിലെടുത്ത സ്റ്റുഡിയോവിലെ ഹാര്‍ഡ് ഡിസ്‌ക് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തതായി അറിയാന്‍ കഴിഞ്ഞത്. പതിനായിരക്കണക്കിന് ഫോട്ടോകളാണ് ഹാര്‍ഡ് ഡിസ്‌കില്‍ കണ്ടെത്തിയത്. ഇതെല്ലാം ഏതൊക്കെ രീതിയില്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ട് എന്നറിയണമെങ്കില്‍ പ്രതികളെ പിടികൂടണം.
ആദ്യം സ്റ്റുഡിയോ ജീവനക്കാരനായിരുന്ന ബിബീഷിനെ മാത്രമാണ് സംശയിച്ചിരുന്നതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്റ്റുഡിയോ ഉടമകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിയുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം നൂറുകണക്കിന് സ്ത്രീകളാണ് സ്റ്റുഡിയോ ഉടമയുടെ നാടായ മലോല്‍മുക്കില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
നാട്ടുകാര്‍ എന്ന നിലയിലാണ് സദയം സ്റ്റുഡിയോവിന് വിവാഹം ഷൂട്ട് ചെയ്യുന്നതിനും മറ്റും അനുമതി നല്‍കുന്നത്. പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരം നടത്താനാണ് ജനകീയ കമ്മിറ്റിയുടെ തീരുമാനം.
വടകര വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭാനുമതിക്കാണ് അന്വേഷണച്ചുമതല. ഫോട്ടോകള്‍ ദുരുപയോഗം ചെയ്തത് കണ്ടുപിടിക്കാന്‍ സൈബര്‍ പൊലിസ് വിദഗ്ധരും രംഗത്തുണ്ട്.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.കെ രമ
വടകര: സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ തയാറാക്കിയ വടകരയിലെ സ്റ്റുഡിയോ ജീവനക്കാരനും ഉടമയും ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ രമ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ പ്രതികള്‍ ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് നേരെയുള്ള അതിഗുരുതരമായ കൈയേറ്റമാണിത്. നടപടി വൈകിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ആര്‍.എം.പി.ഐ നേതൃത്വം നല്‍കുമെന്നും കെ.കെ രമ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago