ഭൂമിയിടപാട്; കര്‍ദിനാള്‍ നടത്തിയ പ്രസംഗം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ.എം.ടി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിഷയത്തില്‍ എല്ലാ വിവാദങ്ങളും അവസാനിച്ചെന്ന തരത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസംഗം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അതിരൂപതിയിലെ അല്‍മായര്‍ ചേര്‍ന്ന് രൂപീകരിച്ചിരുന്ന സംഘടനയായ ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എ.എം.ടി) നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം തങ്ങളുടെ പോരാട്ടത്തിന് ശക്തിപകരുന്നതാണ്.
അതിനാല്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും എ.എം.ടി നേതാക്കള്‍ പറഞ്ഞു. വൈദിക സമിതിയോഗത്തില്‍ കര്‍ദിനാള്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് തുടക്കമായെന്നാണ് വൈദികര്‍ പറഞ്ഞത് അല്ലാതെ പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞിട്ടില്ല. ഈസ്റ്ററിനു ശേഷം ഇതില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും എ.എം.ടി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."