തൊഴിലാളിവിരുദ്ധ നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: ഇ.ടി
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടികളില്‍നിന്നും പിന്മാറണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. എസ്.ടി.യു ദേശീയ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളികളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കാനാണ് മോദി സര്‍ക്കാര്‍ തൊഴില്‍നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണമാകുകയെന്നും അദ്ദേഹം പറഞ്ഞു. എസ്.ടി.യു ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി അധ്യക്ഷനായി. കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എം.എല്‍.എ, എം.അബ്ദുല്‍ റഹ്മാന്‍, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജി.എം ഹാഷിം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ദേശീയ ഭാരവാഹികളായി പി.എം ഹനീഫ, എ.അബ്ദുല്‍ റഹ്മാന്‍, രഘു നാഥ് പനവേലി, വാഹിദ് സാഹിബ് വെല്ലൂര്‍, ആര്‍.ജെ പര്‍വേസ് (മഹാരാഷ്ട്ര), ജാഫറുല്ല മൊല്ലാ(പശ്ചിമ ബംഗാള്‍), അഖില്‍ അഹമ്മദ് (മധ്യപ്രദേശ്) പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."