HOME
DETAILS
MAL
ശ്രീനിവാസന് രാമാശ്രമം അവാര്‍ഡ്
backup
March 29 2018 | 02:03 AM
കോഴിക്കോട്: രാമാശ്രമം ട്രസ്റ്റിന്റെ 30ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡിന് നടന് ശ്രീനിവാസന് അര്‍ഹനായി. മുഖ്യധാരാ സിനിമയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് പുരസ്കാര നിര്‍ണയ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 50,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും. എഴുത്തുകാരന് എം. മുകുന്ദന് ചെയര്‍മാനും പി.വത്സല, ഡോ.എസ്.എസ് ശ്രീകുമാര്‍ എന്നിവരുമടങ്ങുന്നതാണ് ജൂറി. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി ശിഷന് ഉണ്ണീരിക്കുട്ടി, അഡ്വ. എ ശങ്കരന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."