പി.കെ ഫിറോസില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍.കെ ജയകുമാര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണു മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാധാരമായ രേഖകള്‍ ഫിറോസ് അന്വേഷണ സംഘത്തിനു കൈമാറി. മൊഴിയെടുക്കല്‍ ഒന്നരമണിക്കൂര്‍ നീണ്ടു.
എന്‍.കെ ജയകുമാര്‍ 2008-12 കാലഘട്ടത്തില്‍ കൊച്ചി നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) വൈസ് ചാന്‍സലറായിരുന്ന കാലയളവില്‍ അദ്ദേഹം ഡല്‍ഹിയിലെ എച്ച്.പി.എല്‍ കമ്പനിക്കു സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമായും നടപടിക്രമങ്ങള്‍ പാലിക്കാതെയും കോടികള്‍ അനുവദിച്ചതു വഴി നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഫിറോസിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."