ഇനി അവധിയുടെ ആഘോഷക്കാലം
കോഴിക്കോട്: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളും വാര്‍ഷികപരീക്ഷയും അവസാനിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് ഇനി അവധിദിനങ്ങളുടെ ആഘോഷക്കാലം. ഇന്നലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ അവസാന പരീക്ഷയായ ഇംഗ്ലീഷും എഴുതിയതോടെയാണ് തുടര്‍ച്ചയായ പഠനദിവസങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വിരാമമായത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞദിവസം സമാപിച്ചിരുന്നു.
സുഹൃത്തുക്കളോട് വിടപറയേണ്ടി വരുന്നതില്‍ കണ്ണീര്‍ പൊഴിച്ചും പഠനത്തിന്റെയും ക്ലാസ്മുറികളിലെയും ദിവസങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാമെന്നതില്‍ 'ആഹ്ലാദം' പ്രകടിപ്പിച്ചുമാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി ഇറങ്ങിയത്. വിജയശതമാനം വര്‍ധിപ്പിക്കാന്‍ ഈ അധ്യയന വര്‍ഷത്തില്‍ നിരവധി പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയനിലവാരം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ. സുരേഷ് കുമാര്‍ പറഞ്ഞു. മെയ് ആദ്യവാരത്തോടെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."