പണിമുടക്ക്: ട്രേഡ് യൂനിയന്‍ പ്രചാരണ ജാഥകള്‍ നടത്തും
കോഴിക്കോട്: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരേ ഏപ്രില്‍ രണ്ടിനു സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി നാലു മേഖലകളില്‍ പ്രചാരണ ജാഥകള്‍ നടത്താന്‍ സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാ സമിതി യോഗം തീരുമാനിച്ചു. തൊഴിലാളികളിലും ജനങ്ങളിലും പണിമുടക്കിന് ആധാരമായ പ്രശ്‌നങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര എന്നീ മേഖലകളിലാണ് പ്രചാരണ ജാഥകള്‍ നടത്തുന്നത്. ഏപ്രില്‍ ഒന്നിനു പഞ്ചായത്ത് അടിസ്ഥാനത്തിലും തൊഴില്‍ കേന്ദ്രങ്ങളിലും പ്രകടനം നടത്തും. പണിമുടക്കുന്ന തൊഴിലാളികള്‍ ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും പ്രധാന തൊഴില്‍ കേന്ദ്രങ്ങളിലും രാവിലെ ഒന്‍പതിന് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിക്കും.
യോഗത്തില്‍ എം. രാജന്‍ അധ്യക്ഷനായി. ടി. ദാസന്‍, എം. ഭാസ്‌കരന്‍, കെ.ജി പങ്കജാക്ഷന്‍, യു. പോക്കര്‍, ബേബി വാസന്‍, വി.വി രാജേന്ദ്രന്‍, പി.എം ശ്രീകുമാര്‍, ഒ.കെ സത്യ, കെ. വിജയന്‍, എ. പുരുഷോത്തമന്‍, സുധാകരന്‍, ഹംസ, ടി. ബൈജു, സി.സി ഷറീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."