സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്
മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ ബാന്‍ ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കും ഏര്‍പെടുത്തി. ക്രിക്കറ്റ് ആസ്‌ത്രേലിയയാണ് മൂന്ന് പേര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ അന്വേഷണത്തിന് ശേഷമാണ് നടപടി. അപ്പീല്‍ നല്‍കാന്‍ താരങ്ങള്‍ക്ക് ഏഴു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആസ്‌ത്രേലിയക്കായി കളിക്കുന്നതില്‍ നിന്നാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂന്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് വിവാദത്തില്‍ ഉള്‍പെട്ടിട്ടുള്ളത്. ആസ്‌ത്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലെമാനും സംഭവത്തില്‍ പങ്കുണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു.
എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണത്തില്‍ ലെമാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ലെമാനുമായുള്ള കരാര്‍ ഒരുവര്‍ഷം നീട്ടുകയും ചെയ്തിട്ടുണ്ട്.
ഐ. പി. എല്ലില്‍ നിന്ന് വിലക്ക്
വിവാദത്തില്‍പെട്ട താരങ്ങളായ വാര്‍ണര്‍ക്കും സ്മിത്തിനും ഐ. പി. എല്ലില്‍ നിന്ന് വിലക്ക്.
ക്രിക്കറ്റ് ആസ്‌ത്രേലിയ ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ബി. സി. സി ഐയും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഐ. പി. എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബി. സി. സി. ഐ ആക്ടിങ്ങ് സെക്രട്ടറി അമിതാഭ് ചൗധരി, പ്രസിഡന്റ് സി. കെ ഖന്ന എന്നിവരോട് കൂടി ആലോചിച്ചതിന് ശേഷം കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ആണ് ഐ. പി. എല്ലില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള തീരുമാനം എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."