വീട്ടില്‍ തടവിലിട്ട് മര്‍ദിച്ചെന്ന കേസ്: കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍
തേഞ്ഞിപ്പലം: കോട്ടയം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുവന്ന് തടവിലിട്ട് മര്‍ദ്ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍. മലപ്പുറം ഡി.സി.സി അംഗവും പെരുവള്ളൂര്‍ സ്വദേശിയുമായ ചൊക്ലി മൊയ്തീന്‍ (54), മകന്‍ അനസ് ( 25) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോട്ടയം സ്വദേശികളായ ജോബിന്‍ മാനുവല്‍, സൂരജ് എന്നിവരെ തട്ടിക്കൊണ്ട് വന്ന് പെരുവള്ളൂര്‍ കാടപ്പടിയിലെ വീട്ടില്‍ രണ്ട് ദിവസം പൂട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജോബിന്‍ മാത്യുവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആറര ലക്ഷത്തിലധികം രൂപ വിലയുള്ള കാര്‍ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.
ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം. ബുധനാഴ്ച രാത്രി എട്ടോടെ ചൊക്ലി മൊയ്തീനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."