എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഹരിതചട്ടം നടപ്പിലാക്കണം: കലക്ടര്‍
കൊല്ലം: ജില്ലയിലെ എല്ലാ ഓഫിസുകളിലും ഹരിതചട്ടം നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ഹരിതകേരള മിഷന്റെ അവലോകന യോഗത്തിലാണ് തീരുമാനം.
മാലിന്യ നിക്ഷേപം ശാസ്ത്രീയമായ രീതിയിലാകണം നടപ്പിലാക്കേണ്ടത്. ജൈവ, അജൈവ മാലിന്യം കൂട്ടിക്കലര്‍ത്തി നിക്ഷേപിക്കാന്‍ പാടില്ല. പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കണം. ജീവനക്കാര്‍ സ്റ്റീല്‍ പാത്രത്തില്‍ ആഹാരം കൊണ്ടു വരണം. ഓഫിസിലെ മാലിന്യനിക്ഷേപ പെട്ടിയില്‍ അജൈവ മാലിന്യം മാത്രം നിക്ഷേപിക്കുകയും വേണം.
മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിക്ഷേപ സംവിധാനം പരമാവധി ഉപയോഗിക്കണം.
ഇക്കാര്യത്തില്‍ വകുപ്പ് മേധാവികള്‍ മറ്റുള്ളവരെ ബോധല്കരിക്കണം. സാമൂഹ്യ സേവനം എന്ന നിലയ്ക്ക് ഹരിതചട്ടം പാലിക്കാനും മറ്റുള്ളവരെ ശീലിപ്പിക്കാനും ശ്രമിക്കണം. ജില്ലയിലെ എല്ലാ ഓഫിസുകളും ഹരിതചട്ടം നടപ്പിലാക്കി മാതൃകയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച് ജീവനക്കാരില്‍ അവബോധമുണ്ടാക്കാനായി പ്രത്യേക പരിശീലനം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ആവശ്യപ്പെട്ടു.
അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളേയും ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടു വരണം.
ഘട്ടം ഘട്ടമായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ എല്ലായിടത്തും ഹരിതചട്ട പ്രഖ്യാപനം നടത്താനാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എല്ലാ വകുപ്പ് മേധാവികള്‍ക്കും തുടക്കത്തില്‍ പരിശീലനം നല്‍കാനും പിന്നാലെ മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാനുമാണ് യോഗതീരുമാനം.
ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ ജി. സുധാകരന്, ഹരിതമിഷന്‍ കോര്‍ഡിനേറ്റര്‍ ഐസക് എന്നിവരും വകുപ്പ്തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."