ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി
കരുനാഗപ്പള്ളി: ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളുടെയും ലിറ്റില്‍ കൈറ്റ്‌സിന്റെയും ഉദ്ഘാടനവും പ്രതിഭാസംഗമവും നടന്നു.
സ്‌കൂള്‍ മാനേജര്‍ പ്രൊഫ. ആര്‍. ചന്ദ്രശേഖരന്‍പിള്ള അധ്യക്ഷനായി. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കാഷ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയരക്ടര്‍ പി.ആര്‍ വസന്തന്‍ ഉദ്ഘാടനം ചെയ്തു.
ഐ.ടി അധിഷ്ഠിത ക്ലബായ ലിറ്റില്‍ കൈറ്റ്‌സിന്റെ ഉദ്ഘാടനം കൈറ്റ്‌സ് പ്രതിനിധി എസ്. പ്രമോദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതലത്തില്‍ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി കലോത്സവത്തിലും ശാസ്ത്രമേളയിലും കായികരംഗത്തും മികവ് തെളിയിച്ച പ്രതിഭകളെ നഗരസഭാ കൗണ്‍സിലര്‍ എന്‍.സി ശ്രീകുമാര്‍ അനുമോദിച്ചു.
എം. സുഗതന്‍, പ്രൊഫ. ആര്‍ രാധാകൃഷ്ണപിള്ള, പി.ടി.എ പ്രസിഡന്റ് പി അബ്ദുല്‍ സലാം, ഷിഹാബ് എസ്. പൈനുംമൂട്, ജെ.പി ജയലാല്‍, പ്രിന്‍സിപ്പാള്‍ ബിന്ദു ആര്‍. ശേഖര്‍, ഹെഡ്മിസ്ട്രസ് മേരി ടി. അലക്‌സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."