സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാളുകള്‍: ഫണ്ട് വിനിയോഗം 60 ശതമാനം മാത്രം
ഒലവക്കോട്: സാമ്പത്തിക വര്‍ഷമവസാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കിയിരിക്കെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടു വിനിയോഗം അറുപതുശതമാനത്തില്‍ താഴെ മാത്രം. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഫണ്ടുവിനിയോഗം 50 ശതമാനത്തിന് മുകളിലെത്തുന്നത്.
2014-15 സാമ്പത്തിക വര്‍ഷം 68.21ഉം 2015ല്‍ 73.61 ഉം 2016-17 67.08 മായിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗമെന്നിരിക്കെ 2017-18 വര്‍ഷം 54.38 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മൊത്തം ബജറ്റ് 6194.65 കോടി രൂപയാണെന്നിരിക്കെ ഇതുവരെ ചെലവഴിച്ചത് 359.96 കോടി രൂപയുമാണ്. എന്നാല്‍ ട്രഷറികളില്‍ കടക്കുന്ന ബില്ലുകള്‍ കൂടി പാസ്സാകുന്നതുകൂടി കണക്കാക്കിയല്‍ ഈ മാസം അവസാനം വരെ 61.79 ശതമാനം മാത്രമേ ഉണ്ടാകൂ. 6420 ബില്ലുകളിലായി 3765.54 കോടി രൂപയാണ് പാസാകാനുണ്ടായിരുന്നതന്നിരിക്കെ ഇതില്‍ മുഴുവന്‍ ബില്ലുകളും പാസ്സായില്ലെങ്കില്‍ ലാപ്‌സായിപ്പോകുന്ന സ്ഥിതിയാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം ഫലപ്രദമായി ഇതുവരെ ഫണ്ടുവിനിയോഗിച്ചത് 205,8 ശതമാനം പ്ലാന്‍ ഫണ്ട് ചെലവിഴച്ച ആലപ്പുഴജില്ലയിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്താണ്.
രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന പാലക്കാട് ജില്ലയിലെ 13.11 ശതമാനം ചെലവഴിച്ച നെല്ലിയാമ്പതിയും സംസ്ഥാനത്തെ 33 ഗ്രാമപഞ്ചായത്തുകള്‍ നൂറുശതമാനത്തിനു മുകളില്‍ തുക ചെലവഴിച്ചതായിട്ടാണ് കണക്കുകള്‍. 83 ഗ്രാമപഞ്ചായത്തുകള്‍ 50 ശതമാനം തുക പോലും ചെലവഴിച്ചിട്ടില്ല. പ്ലാന്‍ ഫണ്ടും വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള കണ്ണൂര്‍ ജില്ല 62,14 ശതമാനം ചെലവഴിച്ചപ്പോള്‍ 53.26 ശതമാനം ചെലവഴിച്ച കോഴിക്കോട് ഏറ്റവും പിന്നിലാണ്.
സംസ്ഥാനത്തെ ആറുമുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ മുമ്പിലുള്ള 67.10 ശതമാനം ചെലവഴിച്ച കൊല്ലം ജില്ലയാണ്. മുനിസിപ്പാലിറ്റികളില്‍ 98.11 ശതമാനം ചെലവഴിച്ച കോട്ടയം ജില്ലയും ബ്ലോക്ക് പഞ്ചായത്തില്‍ 92.64 ശതമാനം ചെലവഴിച്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയും പിറകില്‍ 34.26 ശതമാനം ചെലവഴിച്ച മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയുമാണ്. മിക്കപഞ്ചായത്ത്, മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളിലും മരാമത്തു പണികളുള്‍പ്പടെ പ്രവര്‍ത്തികള്‍ ബാക്കിയാണ്. റോഡ്, ഡ്രൈനേജ്, ഭവനിര്‍മാണം തുടങ്ങിയവ പൂര്‍ത്തിയാകാത്തതും തുടങ്ങാനിരിക്കുന്നതുമായവും ഏറെയാണ്.
നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ക്രഷര്‍ ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യവും പൊതുമരാമത്തുപണികളെ പ്രതസന്ധിയിലാക്കുന്നു. എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അനുവദിച്ച ഫണ്ടുനഷ്ടപ്പടുമെന്നതിനാലും മിക്കയിടത്തും പ്രവൃത്തികള്‍ തിരക്കിട്ട് ചെയ്തുപൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."