നെന്മാറ - വല്ലങ്ങി വെടിക്കെട്ട്: ഉപാധികളോടെ അനുമതി നല്കാന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന നെന്മാറ - വല്ലങ്ങി വേലയോടനുബന്ധിച്ച് വെടിക്കെട്ടിന് ഉപാധികളോടെ അനുമതി നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. വെടിക്കെട്ടിന് ജില്ലാ ഭരണ കൂടം അനുമതി നല്‍കാത്തതിനെതിരേ നെന്മാറ വല്ലങ്ങി വേലക്കമ്മിറ്റി നല്കിയ ഹരജിയിലാണ് നടപടി.
കുഴിമിന്നി, ഡൈനാമിറ്റ് തുടങ്ങി നിരോധിക്കപ്പെട്ടയിനങ്ങള് ഒഴിവാക്കി വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നു ഉത്തരവ് പറയുന്നു. ചൈനീസ് പടക്കങ്ങള്‍ അനുവദിക്കണോയെന്ന കാര്യം വേലക്കമ്മിറ്റി ഇതിന് അപേക്ഷ നല്‍കിയശേഷം പരിഗണിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് പാലക്കാട് ജില്ലാ പൊലിസ് സൂപ്രണ്ടും കലക്ടറും ഉറപ്പാക്കണം. വെടിക്കെട്ടിന്റെ സാമ്പിളുകള്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു നിന്ന് കാഴ്ചക്കാരെ അപകടം ഉണ്ടാകാത്തത്ര ദൂരത്തേക്ക് മാറ്റി നിറുത്തണം. പൊലിസും റവന്യു അധികൃതരും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കണമെന്നും വിധിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."