HOME
DETAILS

ജില്ലാ പഞ്ചായത്ത് ബജറ്റ്: പൊതുജന സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന

  
backup
March 29 2018 | 05:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1-6

 

 

തൃശൂര്‍ : ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ തുടര്‍ച്ചാ സാധ്യത, പരിസ്ഥിതി, സാമൂഹ്യ നീതി, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്കു പ്രഥമ പരിഗണന നല്‍കും. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, കൃഷി സംരക്ഷണം, ദാരിദ്ര നിര്‍മ്മാജ്ജനം എന്നീ മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആസൂത്രണഭവന്‍ ഹാളില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളിലൂടെ വിഹിതം അനുവദിക്കുന്ന 29 സംയോജിത പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലൂടെ ജില്ലാ പഞ്ചായത്ത് വിഹിതം അനുവദിക്കുന്ന ഒന്‍പതു പദ്ധതികളും ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന മൂന്നു സമഗ്രപദ്ധതികളും ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്നു. ശുഭാപ്തി ഡിസെബിലിറ്റി റിസോഴ്‌സ് സെന്റര്‍, സുശാന്തം-ജില്ലാ വയോജന ക്ഷേമ കേന്ദ്രം, വിജ്ഞാന്‍ സാഗര്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആണു സമഗ്ര പദ്ധതികള്‍. അര്‍ബുദത്തിനെതിരെയുളള പോരാട്ടം-കാന്‍ തൃശൂര്‍, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രതിരോധ പരിശീലനം ഉള്‍പ്പെടെ 68 ജനപ്രിയ പദ്ധതികളാണു ജില്ലാ പഞ്ചായത്തിന്റെ തനതു വിഭാഗത്തിലുളളത്.
മണലിപുഴ സമഗ്ര നീര്‍ത്തട പദ്ധതി പഠനവും രേഖ തയ്യാറാക്കലും നിര്‍വഹണവും-ഒല്ലൂക്കര, കൊടകര, ചേര്‍പ്പ് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിശദമായ നീര്‍ത്തട മാപ്പ്, നീര്‍ത്തടത്തില്‍ പ്രകൃതിക്കനുയോജ്യമായി നടത്തേണ്ടതായ പ്രവൃത്തികളുടെ മാപ്പ് തയ്യാറാക്കി സംയോജിത പദ്ധതിയായി നടപ്പിലാക്കും. ക്യാന്‍ തൃശൂര്‍-ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തന പരിപാടി, ഓരോ പഞ്ചായത്തിലും പ്രാഥമിക പരിശോധന നടത്തി രോഗ സാധ്യത കണ്ടെത്തുന്നവരെ ബ്ലോക്ക്, ജില്ല എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി ആവശ്യമായ ചികിത്സ സൗജന്യമായി നല്‍കും. തരിശ് രഹിത ജില്ലഎന്ന ലക്ഷ്യം നേടാന്‍ നെല്‍കൃഷി സാധ്യമായിടങ്ങളിലെല്ലാം നെല്‍കൃഷി നടത്തുന്നതിനും മറ്റിടങ്ങളില്‍ മുതിര, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവ കൃഷി ചെയ്യും.
ചേര്‍പ്പ് ബ്ലോക്കില്‍ ബഡ്‌സ് ഹോം നിര്‍മ്മിക്കും സംരക്ഷിക്കാന്‍ ആരുമില്ലാത്ത ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനും മുഖ്യധാരയിലേക്കു കൈപ്പിടിച്ചുയര്‍ത്തുന്നതിനുമുളള പദ്ധതി, വയോജന-ഭിന്നശേഷി സൗഹൃദ പദ്ധതികള്‍-വൃദ്ധ ജനങ്ങള്‍ക്കു ശാരീരിക വിഷമതകള്‍ കുറക്കുന്നതിനുളള ഉപകരണങ്ങള്‍, വൃദ്ധ സദനങ്ങള്‍ക്കു ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, വിവരസാങ്കേതിക വിദ്യാ രംഗത്തു ആഗോള നിലവാരത്തിലേക്കു ഉയര്‍ന്ന സ്‌കൂളുകളില്‍ ചൂണ്ടുവിരല്‍ എന്ന മൊബൈല്‍ ആപ്പ് മുഖേന ഹാജര്‍, പഠന നിലവാരം രക്ഷാകര്‍ത്താക്കളിലേക്കു ദിനംപ്രതി എത്തിക്കും. ജില്ലാ പഞ്ചായത്തിനു കീഴിലുളള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കും.
സംയോജിത കാര്‍ഷിക, കുടിവെളള, മത്സ്യോത്പാദന പദ്ധതികള്‍ക്കു ഗ്രാമപഞ്ചായത്തുകള്‍ക്കു വിഹിതം നല്‍കല്‍ ആണു പ്രാധാനപ്പെട്ടത്. ജില്ലാ സഭ നിര്‍ദ്ദേശിച്ച 386 പദ്ധതി പട്ടികയില്‍ ഇടം കണ്ടെത്തി. പഞ്ചായത്ത് തലത്തില്‍ നിന്നുളള 87 നിര്‍ദ്ദേശങ്ങള്‍ പരിഗണനയ്‌ക്കെത്തി.
വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ 166 പദ്ധതി നിര്‍ദ്ദേശങ്ങല്‍ സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി വികസനം (15), ചെറുകിട വ്യവസായം (9), മൃഗസംരക്ഷണം (5), പട്ടികവര്‍ഗ്ഗ വികസനം (7), സാമൂഹ്യക്ഷേമം (9), പൊതുഭരണം (11), ശുചിത്വ കുടിവെളളം (17), കൃഷി (22), മത്സ്യബന്ധനം (5), ആരോഗ്യം (5), വനിതാ വികസനം (22), വിദ്യാഭ്യാസം, കലാ-സംസ്‌ക്കാരം (29), പൊതുമരാമത്ത് (33), ദാരിദ്രലഘൂകരണം (8) എന്നിങ്ങനെയാണ് സ്വീകരിച്ചവയുടെ എണ്ണം. വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വികസന കാര്യ സ്ഥിതി സമിതി അധ്യക്ഷ ജെന്നി ജോസഫ് പദ്ധതികള്‍ വിശദീകരിച്ചു.
ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എ പത്മിനി ആശംസ അര്‍പ്പിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്‌സണ്‍, സെക്രട്ടറി ടി.എസ് മജീദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago