സോണി സി ഫാസ്റ്റ് മെമ്മറി കാര്‍ഡുകള്‍ പുറത്തിറക്കി
കൊച്ചി: പ്രൊഫഷണല്‍ മെമ്മറി സൊലൂഷന്‍ ശ്രേണി വിപുലപ്പെടുത്തിക്കൊണ്ട് സോണി സി ഫാസ്റ്റ് മെമ്മറി കാര്‍ഡുകള്‍ പുറത്തിറക്കി.
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകല്‍പ്പന ചെയ്തതാണ് ഇത്. ജി സീരീസ് സി ഫാസ്റ്റ് 2.0 മെമ്മറി കാര്‍ഡുകള്‍ 32 ജിബി (സിഎറ്റി ജി32), 64ജിബി (സിഎറ്റിജി64),128ജിബി (സിഎറ്റിജി128) എന്നീ ശേഷികളില്‍ ലഭ്യമാണ്.
ഹൈഎന്‍ഡ് ഡി എസ് എല്‍ ആര്‍, 4കെ സിനിമഗ്രേഡ് ബ്രോഡ്കാസ്റ്റ് ക്യാമറകളുടെ വര്‍ദ്ധിച്ച ശേഷിക്ക് ഇത് ഉപകാരപ്രദമാകും.
510എം ബി /എസ് മുതല്‍ 530എം ബി /എസ് വരെയുള്ള മിന്നല്‍ വേഗതയിലുള്ള റൈറ്റിങ്ങ് ഈ കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
അള്‍ട്ര ഫാസ്റ്റ് റീഡ്, റൈറ്റ് വേഗതക്കൊപ്പം, പുതിയ സി ഫാസ്റ്റ് കാര്‍ഡുകള്‍ വിപിജി130 നെ സിനിമ ഗ്രേഡ് അല്ലെങ്കില്‍ ഹൈ ബിറ്റ് റേറ്റ് 4കെ വീഡിയോക്കായി പിന്തുണയ്ക്കുന്നു.
കുറഞ്ഞത് 130എം ബി /എസ് റൈറ്റ് വേഗത ഉറപ്പ് നല്‍കുന്നു. ഇത് പുതിയ മീഡിയയെ പ്രൊഫഷണല്‍ ഗ്രേഡ് 4കെ വീഡിയോ സ്ഥിരതയോടെ റെക്കോഡ് ചെയ്യുന്നതിന് അനുയോജ്യമാക്കുന്നു.
പുതിയ സി ഫാസ്റ്റ് കാര്‍ഡുകള്‍ കഠിനമായ വീഴ്ച, വൈബ്രേഷന്‍, ഷോക്ക്, കാഠിന്യ പരിശോധനകള്‍ വിജയിച്ചതാണ്. ഇത് അവയെ വ്യത്യസ്തമായ നിരവധി സ്ഥലങ്ങളിലെ ഷൂട്ടിന് മികവുറ്റതാക്കുന്നു.
കട്ടിയുള്ള കെയ്‌സും, സോണി ഫയല്‍ റെസ്‌ക്യു സോഫ്റ്റ്‌വെയറും വഴി റോ ഇമേജുകള്‍, വീഡിയോകള്‍ പോലുള്ള ആകസ്മികമായ നഷ്ടമായ ഫോട്ടോകള്‍ കാര്‍ഡിന് വീണ്ടെടുക്കാനാവും. ഒരു റിമൂവബിള്‍ ഡിസ്‌ക് കണ്‍ഫിഗറേഷനില്‍ ഒരു കാര്‍ഡ് റീഡറിനൊപ്പം ഉപയോഗിക്കുമ്പോള്‍ ഇത് ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."