HOME
DETAILS

ഇടുക്കി കലക്ട്രേറ്റ് ഉള്‍പ്പടെ സര്‍ക്കാര്‍ ഓഫീസുകളുടെ നികുതി കുടിശ്ശിക 39ലക്ഷം

  
backup
March 29 2018 | 06:03 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d

 

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കലക്ട്രേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ അടയ്ക്കാനുള്ളത് ലക്ഷങ്ങള്‍. സ്വകാര്യ മൊബൈല്‍ ടവറുകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നികുതി അടയ്ക്കുന്നില്ല.പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ജപ്തി നടപടികള്‍ ആരംഭിച്ചു. ഇടുക്കി കലക്ട്രേറ്റ്, സോഷ്യല്‍ ഫോറസ്റ്ററി ഓഫീസ്, വൈല്‍ഡ് ലൈഫ് ഓഫീസ്, പൊലിസ്,കെ.എസ്.ഇ.ബി.സബ് സ്‌റ്റേഷന്‍, ജില്ലാ വ്യവസായ കേന്ദ്രം, ബി.എസ.എന്‍.എല്‍ ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 39,45,517രൂപയും സ്വകാര്യ വൃക്തികള്‍ 12,90,453രൂപയും ആണ് പഞ്ചായത്തിന് അടയ്ക്കാനുള്ള നികുതി കുടിശിക.
കലക്ട്രേറ്റ് മാത്രം 129150 രൂപ, ബി.എസ്.എന്‍.എല്‍ 221310 രൂപ എന്നിവയാണ് ഏറ്റവും കൂടുതല്‍ കുടിശികയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആറ് സ്വകാര്യ മൊബൈല്‍ ടവറുകളില്‍ ചിലത് കഴിഞ്ഞ പത്ത് വര്‍ഷമായി നികുതി അടയ്ക്കാതെ പ്രവര്‍ത്തിക്കുകയായിരുന്നു. ടവറുകളുടെ ജപ്തി നടപടികള്‍ ഇന്നലെ ആരംഭിച്ചപ്പോള്‍ 166002 രൂപ ഉച്ചയോടെ പഞ്ചായത്ത് ഓഫീസില്‍ അടച്ചു. പണം അടയ്ക്കാത്ത തടിയംമ്പാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ ടവര്‍ പഞ്ചായത്ത് സെക്രട്ടറി പൂട്ടി സീല്‍ ചെയ്തു. 17056 രൂപയാണ് ഈ ടവറില്‍ കുടിശികയുള്ളത്.
ജപ്തി നടപടികള്‍ ആരംഭിച്ചതോടെ കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചായത്തില്‍ എത്തിയത് ഏകദേശം പത്ത്‌ലക്ഷം രൂപയാണ്. നികുതി അടയ്ക്കുവാന്‍ വിസമ്മതിച്ച 122 സ്വകാര്യവൃക്തികള്‍ക്കെതിരെ പഞ്ചായത്ത് നീയമനടപടികള്‍ ആരംഭിച്ചതായി സെക്രട്ടറി മധുസുദനന്‍ ഉണ്ണിത്താന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  12 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  30 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  44 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago