ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഏപ്രില്‍ 6ന് ഉപവസിക്കും
അടിമാലി : ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഏപ്രില്‍ 6 ന് രാവിലെ 9 മുതല്‍ ആനച്ചാല്‍ ടൗണില്‍ ഉപവസ സമരം നടത്തും. ഇടുക്കിയിലെ മലയോര ജനതയോട് അധികാര കേന്ദ്രങ്ങള്‍ കലാകാലങ്ങളായി അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും എതിരെ കഴിഞ്ഞ ഒരു മാസക്കാലമായി ഗ്രാമങ്ങളില്‍ പൊട്ടിപുറപ്പെട്ട അതിജീവന പോരാട്ടം ഒട്ടനവധി ഗ്രാമങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുകയാണ്.
പട്ടയം കിട്ടി പതിറ്റാണ്ടുകളായി കൈവശം വച്ചു സര്‍വ്വ സ്വാതന്ത്ര്യത്തോടെ അനുഭവിച്ചു വന്നിരുന്ന ഈ മണ്ണില്‍ മറ്റു ജില്ലകളില്‍ ഇല്ലാത്ത നിര്‍മാണ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ ശേഖരണം നിരോധിച്ചു കൊണ്ടും സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടപ്പിലാക്കുന്ന ആശ്രയലൈഫ് ഭവന നിര്‍മാണ പദ്ധതി പോലും അസാധ്യമാക്കിയും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍മുറിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി.
ദേശീയപാത അടക്കളുള്ള നമ്മുടെ റോഡുകളുടെ വികസനം തടസ്സപ്പെടുത്തിയും, വന്യ ജീവികളെ കൊണ്ട് ജീവനും സ്വത്തും നഷ്ടപെടുത്തിയും ജനജീവിതം അസാധ്യമാക്കിത്തീര്‍ത്തു കൊണ്ടിരിക്കുകയാണ്. നീതിക്കായുള്ള ജനകീയ പോരാട്ടത്തില്‍ അണിചേരണമെന്നും അധികാര കേന്ദ്രങ്ങളുടെ നിസംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വെള്ളത്തൂവല്‍, പള്ളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് പ്രധിനിധികള്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റമാരായ ആര്‍ ബിജി , തുളസിഭായി ക്യഷണന്‍, മഞ്ചു ജീന്‍സ്, ചെയര്‍മാന്‍ ജോര്‍ജ്ജ് തോമസ് , കണ്‍വീനര്‍ കെ ആര്‍ ജയന്‍, സി എസ് റസാഖ് , പി സി ജയന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."