HOME
DETAILS

ബജറ്റിലും അവഗണന: ആധുനിക അറവുശാല നിര്‍മാണം നിലയ്ക്കുന്നെന്ന് ആക്ഷേപം

  
backup
March 29 2018 | 06:03 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%85

 

 

ചങ്ങനാശേരി: നഗരത്തില്‍ വൃത്തിയുള്ള ആധുനിക അറവുശാല സ്ഥാപിക്കാനും ജനങ്ങള്‍ക്ക് വൃത്തിയുള്ള ഇറച്ചി വിതരണം ചെയ്യാനും നഗരസഭ നടപടി സ്വീകരിണമെന്ന അഭിപ്രായം ശക്തമായി.
സര്‍ക്കാരിന്റെ ആധുനീക രീതിയിലുള്ള മീറ്റ് പ്രൊസസിംഗ് യൂനിറ്റ് സ്ഥാപിക്കുന്നതിന് 1.25 കോടി നഗരസഭയ്ക്ക് ലഭിച്ചിട്ടും നഗരസഭ ഒന്നും ചെയ്യാതെ ഇരിക്കുകയും പുതിയ ബജറ്റില്‍ യൂനിറ്റ് നടപ്പാക്കുമെന്ന് മത്രം പറഞ്ഞു പോയതിനുമെതിരെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. വൃത്തിയും വെടിപ്പുമില്ലാത്ത പഴയ തരത്തിലുള്ള അറവുശാലയും ഇറച്ചിക്കടയുമെന്ന രീതി മാറി ശുചിത്വ പൂര്‍ണമായ അറവുശാലയെന്ന സംവിധാനമാണ് നഗരസഭ വിഭാവനം ചെയ്യേണ്ടത്. ഇതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലവും സമഗ്രരൂപരേഖയും വേണ്ടിവരും. പദ്ധതി സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ പണം അനുവദിക്കും. എന്നാല്‍ അതി തുടങ്ങുവാന്‍ ഇന്നുവരെയും നഗസഭ തയ്യാറആയില്ലായെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നഗരസഭയുടെ കീഴില്‍ ഫാത്തിമപുരത്ത് പ്രവര്‍ത്തിച്ചിരുന്ന അറവുശാല നിര്‍ത്തിയിട്ട് 15 വര്‍ഷം കഴിഞ്ഞു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് ദുര്‍ഗന്ധവും പുഴുക്കളും പരന്ന് ജനജീവിതം ദൂസഹമായതിനെത്തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കോടതിയും ഇടപെട്ടാണ് അറവുശാല നിര്‍ത്താലിക്കിയത്.ഇതോടെ നഗരത്തിലെ അറവുശാലയുടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു.
മൃഗഡോക്ടര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി നഗരസഭയുടെ അറവുശാലയില്‍ കശാപ്പുനടത്തി ശുചിത്വമുള്ള ഇറച്ചി മാത്രമേ നഗരത്തിലും പഞ്ചായത്തുകളിലുമുള്ള കടകളിലൂടെ വിതരണം ചെയ്യാവൂ എന്നാണ് നിബന്ധന. അറവുശാല നിര്‍ത്തലാക്കിയതോടെ നഗരത്തിലും സമീപപഞ്ചായത്തുകളിലും യാതൊരു നിബന്ധനകളും പാലിക്കാതെയാണ് ഇപ്പോള്‍ ഇറച്ചി വില്‍പന നടക്കുന്നത്.
പല ഇറച്ചികടകളുടെ അകത്തുവച്ചു തന്നെയാണ് മൃഗങ്ങളെ കശാപ്പു ചെയ്യുന്നത്. അറവുശാലയിലെ രക്തമടങ്ങുന്ന മലിനജലം ഓടയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ചങ്ങനാശേരിയില്‍ അറവുശാല ഇല്ലാത്തതിനാല്‍ തിരുവല്ലയിലെ അറവുശാലയില്‍ പരിശോധന നടത്തി കശാപ്പുചെയ്ത ഇറച്ചി ചങ്ങനാശേരി നഗരത്തിലും സമീപ പഞ്ചായത്തുകളിലും വില്‍പന നടത്തണമെന്ന നിബന്ധനകളും പാലിക്കപ്പെടുന്നില്ല. ഇറച്ചിക്കടകളില്‍ മാംസം പ്രദര്‍ശിപ്പിച്ച് വില്‍ക്കരുതെന്ന നിബന്ധനയും പാലിക്കാറില്ലെന്നും പരാതിയുണ്ട്.ചങ്ങനാശേരി താലൂക്കില്‍ ഇറച്ചി വില്‍പന വിലയില്‍ ഏകീകരണമില്ലാത്തതുമൂലം തോന്നിയപടി വില ഈടാക്കി ഇറച്ചി വില്‍പന നടത്തുന്നതെന്ന പരാതിയും ശക്തമാണ്. ഇങ്ങനെയുള്ള ഇറച്ചി വില്‍പന ആളുകളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇങ്ങനെയുള്ള പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് സംസ്ഥാനത്തെ മുഴുവന്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ആധുനിക അറവുശാലകള്‍ ഉണ്ടാകണമെന്ന സര്‍ക്കാരിന്റെ നിബന്ധന.
സംസ്ഥാന ശുചിത്വ മിഷനാണ് ആധുനിക അറവുശാലകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പണം അനുവദിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ മിഷനുമായി ചര്‍ച്ച ചെയ്ത് പദ്ധതിരേഖ സമര്‍പ്പിച്ചാല്‍ ഇവരുടെ പഠന സംഘമെത്തി സര്‍വേയും സാധ്യതാപഠനങ്ങളും നടത്തും.കശാപ്പിനെത്തിക്കുന്ന മൃഗങ്ങളെ വെറ്റിനറി ഡോക്ടര്‍ പരിശോധിച്ചു രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തിയശേഷം കുളിപ്പിച്ച് പ്രത്യേക രീതിയില്‍ യന്ത്രസഹായത്തോടെ കൊന്ന് തോലുരിച്ച് എല്ലും ഇറച്ചിയും വേര്‍തിരിച്ച് കഷണങ്ങളാക്കി നെയ്യും മറ്റും ഒഴിവാക്കി പാക്കറ്റുകളിലാക്കി വിപണനത്തിനു സജ്ജമാക്കുന്ന സംവിധാനമാണ് ആധുനിക അറവുശാല പദ്ധതി.
കന്നുകാലികളുടെ രക്തവും ചാണകവും മറ്റ് മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിച്ച് മാലിന്യരഹിതമാക്കുന്നതിനും അറവുശാലയില്‍ സംവിധാനമുണ്ടാകും. അറവുശാലയ്ക്കു ചുറ്റും മനോഹര പൂന്തോട്ടവും പദ്ധതിയിലുണ്ടാകും. ശുചിത്വ പരിപാലനത്തിന് ജീവനക്കാരേയും നഗരസഭയ്ക്ക് നിയമിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago