ബിഹാറില്‍ സംഘപരിവാറുകാര്‍ പള്ളി അക്രമിച്ച് കാവിക്കൊടി നാട്ടി
ന്യൂഡല്‍ഹി: ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി ആക്രമിച്ച് കാവിക്കൊടി നാട്ടി. പള്ളിക്കുള്ളിയിലേക്ക് അതിക്രമിച്ചുകടന്ന സംഘം ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ പുറത്തേക്കു വലിച്ചിട്ട് കത്തിച്ചശേഷമാണ് കാവിക്കൊടി നാട്ടിയത്. പള്ളിയുടെ ഒരു ഭാഗവും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.
സമസ്തിപൂരിലെ റൊസാദയില്‍ കഴിഞ്ഞദിവസം വിഗ്രഹനിമജ്ജന ചടങ്ങിനിടെയാണ് സംഘപരിവാരിന്റെ ആക്രമണം ഉണ്ടായത്. പള്ളിയില്‍ അതിക്രമിച്ചുകടന്ന നൂറോളംവരുന്ന സംഘം മിനാരത്തിന്റെ മുകളില്‍ കാവിക്കൊടി നാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥനിലനില്‍ക്കുകയാണ്. ഇരുവിഭാഗം ആളുകള്‍ സംഘടിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പരസ്പരം കല്ലെറിയുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. വിദ്യാലയങ്ങള്‍ക്കും അവധിനല്‍കി.
എന്നാല്‍, തങ്ങള്‍ എത്തുമ്പോള്‍ പള്ളിക്കു മുകളില്‍ കാവിക്കൊടി ഇല്ലായിരുന്നുവെന്നാണ് സമസ്തിപൂര്‍ ജില്ലാ പൊലിസ് മേധാവി ദീപക് രഞ്ജന്‍ പറയുന്നത്. മറിച്ച് ത്രിവര്‍ണപതാക മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബെയുടെ മകന്‍ പൊലിസിനെ വെല്ലുവിളിച്ച് പ്രദേശത്ത് സായുധ റാലി സംഘടിപ്പിച്ചിരുന്നു. റാലിയിലുട നീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. തങ്ങളുടെ ആളുകളെ അറസ്റ്റ്‌ചെയ്യാന്‍ ധൈര്യമുണ്ടോയെന്നതുള്‍പ്പെടെയുള്ള വെല്ലുവിളികളാണ് കേന്ദ്രമന്ത്രിയുടെ മകന്‍ നടത്തിയത്. ആക്രമണങ്ങളെ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."