അയല്‍ക്കൂട്ടങ്ങളില്‍ ഹെല്‍ത്ത് ക്ലബ് തുടങ്ങുന്നു
കോട്ടയം: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങളില്‍ ഹെല്‍ത്ത് ക്ലബ് തുടങ്ങുന്നു. ഇതിനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന്് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിസര ശുചിത്വം, രോഗപ്രതിരോധം, കുത്തിവെയ്പ്പുകളും ആശങ്കകളും എന്ന വിഷയത്തില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നടന്ന ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആഴ്ചയിലും അയല്‍ക്കൂട്ടങ്ങളില്‍ അരമണിക്കൂര്‍ വ്യായാമ പരിശീലനം നല്‍കും. കുടുംബങ്ങളിലെ മറ്റംഗങ്ങളെയും വ്യായാമ ശീലം ഉളളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ. ആര് മോഹനന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. ലീലാമ്മ ചാക്കോ,എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."