HOME
DETAILS
MAL
ഇന്തോനേഷ്യയില്‍ ഭൂകമ്പം
backup
June 03 2016 | 08:06 AM
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയിലും കടല്‍ത്തീരനഗരമായ പടാങിലും ഭൂകമ്പമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം. ഇന്നലെ പുലര്‍ച്ചെയാണ് അയല്‍രാജ്യമായ സിംഗപ്പൂരിനെയും ചെറിയതോതില്‍ ബാധിച്ച ഭൂകമ്പമുണ്ടായത്. സുമാത്രയാണ് ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂകമ്പം 30 സെക്കന്‍ഡ് നീണ്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."