കുട്ടികളെ 'മതരഹിത'രാക്കാന്‍ ധൃതികൂട്ടി സര്‍ക്കാര്‍: മതം രേഖപ്പെടുത്തിയവരേയും മതമില്ലാത്തവരാക്കി; കണക്കില്‍ വ്യാപക പരാതി
തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി-മത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ കണക്കില്‍ വ്യാപക പരാതി.
ഇത്തവണ മതവും ജാതിയും പൂരിപ്പിക്കാത്ത 1,23,630 കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം നേടിയതെന്നാണ് നിയമസഭയുടെ ചോദ്യോത്തര വേളയില്‍ ഡി.കെ മുരളി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നല്‍കിയ മറുപടി.
എന്നാല്‍ സര്‍ക്കാര്‍ കണക്കിലെ തെറ്റു ചൂണ്ടിക്കാട്ടി സ്‌കൂളുകള്‍ രംഗത്തെത്തി. മലപ്പുറത്തും എറണാകുളത്തും കാസര്‍കോടും സ്‌കൂളുകള്‍ പരാതിയുമായി രംഗത്തെത്തി. 300ല്‍ അധികം സ്‌കൂളുകളിലെ കണക്കുകളാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.
നിയമസഭയില്‍ സര്‍ക്കാര്‍വച്ച രേഖയില്‍ മലപ്പുറം കരിപ്പോള്‍ ഗവ. മാപ്പിള സ്‌കൂളില്‍ 209 കുട്ടികള്‍ മതം രേഖപ്പെടുത്തിയിട്ടില്ലെന്നു പറയുമ്പോള്‍ എല്ലാ കുട്ടുകളുടെയും രക്ഷിതാക്കള്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെന്നു പിടിഎ പറയുന്നു. മറ്റു ജില്ലകളിലും സമാന പരാതികളുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തുണ്ട്.
ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയവരെ കൂടാതെ ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികള്‍ മത, ജാതിരഹിതരാണെന്നാണ് സര്‍ക്കാര്‍ വാദം.
ഹയര്‍ സെക്കന്‍ഡറിയില്‍ ഏറ്റവും കൂടുതല്‍ ജാതിക്കോളം ഒഴിവാക്കിയത് കോഴിക്കോട് ചൊവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിലെ 24 കുട്ടികളാണ്. കോഴിക്കോട് തന്നെയാണ് ജാതിയും മതവുമില്ലാത്തവര്‍ അധികമുള്ള സ്‌കൂളുകളും.
ജനരേഖകളിലും സ്‌കൂള്‍ രേഖകളിലും ജാതിയില്ല, മതമില്ല എന്നു രേഖപ്പെടുത്താന്‍ സൗകര്യമൊക്കിയതോടെയാണ് തങ്ങളുടെ മക്കള്‍ സ്വതന്ത്രരായി വളരട്ടെ എന്ന നിലപാടിലേക്ക് കൂടുതല്‍ രക്ഷിതാക്കള്‍ എത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."