HOME
DETAILS

പ്രവേശനോത്സവദിനത്തിലെ ആഹ്ലാദങ്ങളും ദുരന്തങ്ങളും

  
backup
June 03 2016 | 09:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86

പതിവുപോലെ ഈ അധ്യയന വര്‍ഷാരംഭവും ആര്‍ഭാടപൂര്‍വമായ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഒന്നാംക്ലാസിലേയ്‌ക്കെത്തുന്ന കുഞ്ഞുങ്ങളുടെ പരിഭ്രമവും അപരിചിതത്വവും മാറ്റിയെടുക്കാനും പുതിയസാഹചര്യത്തോടും കൂട്ടുകാരോടും അധ്യാപികാധ്യാപകരോടും ഇണങ്ങിച്ചേരാനുമായി ആവിഷ്‌കരിച്ച പ്രവേശനോത്സവം ഗുണപ്രദമാണ്. പൂത്തുമ്പികളെപ്പോലെ പ്രസരിപ്പോടെ ഓടിച്ചാടി കളിക്കുവാനും ആദ്യപാഠത്തെ താല്‍പ്പര്യപൂര്‍വം വീക്ഷിക്കുവാനും ഇത്തരം സംരംഭങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്.
പണ്ടുകാലത്ത് സ്‌കൂള്‍ പ്രവേശനദിനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രശ്‌നദിവസംതന്നെയായിരുന്നു. അതു മാറ്റിയെടുക്കാന്‍ പ്രവേശനോത്സവം സഹായകരമായിട്ടുണ്ട്. ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് സ്വകാര്യബസുടമകളും ജീവനക്കാരും ഈ അധ്യയനവര്‍ഷം വിദ്യാര്‍ഥികളോടു കുറേക്കൂടി സൗഹൃദത്തോടെ പെരുമാറാന്‍ ആരംഭിച്ചിരിക്കുന്നുവെന്നത്. ബസുകള്‍ പുറപ്പെടുന്നതുവരെ കുട്ടികളെ വെയിലത്തു  നിര്‍ത്തുകയും പുറപ്പെടാന്‍നേരം മുന്നറിയിപ്പില്ലാതെ പെട്ടെന്നു മുന്നോട്ടെടുക്കുകയും ചെയ്യുന്ന രീതി കാലങ്ങളോളമായി ബസ് ജീവനക്കാരില്‍ ചിലര്‍ നടത്തിവരുന്നതു വിദ്യാര്‍ഥി വിരുദ്ധമുറയാണ്.
അതുവരെ കാത്തിരുന്ന വിദ്യാര്‍ഥികള്‍ ബസിനു പിന്നാലെ മരണപ്പാച്ചില്‍ നടത്തുകയും കയറിപ്പറ്റാന്‍ കഴിയാത്തവര്‍ നിലത്തേയ്ക്കു വീഴുകയും ചെയ്യുന്ന ദാരുണസംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. ബസിനുള്ളില്‍ കയറിയാല്‍ത്തന്നെ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ അവകാശമില്ല. അവര്‍ നിന്നനില്‍പ്പില്‍ യാത്രചെയ്യാന്‍ നിര്‍ബന്ധിതരാണ്. കണ്ടക്ടര്‍മാരുടെ മുനവച്ച ചോദ്യങ്ങളും വിദ്യാര്‍ഥിനികളെ അപമാനിക്കുംവിധമുള്ള പെരുമാറ്റങ്ങളും ബസിനുള്ളിലെ സ്ഥിരം കാഴ്ചകളാണ്.


മറ്റു യാത്രക്കാര്‍ ഇതിനെതിരേ പ്രതികരിക്കാത്തതിനാലാവാം കണ്ടക്ടര്‍മാര്‍ക്കു വിദ്യാര്‍ഥികളുടെമേല്‍ കുതിരകയറാന്‍ വല്ലാത്ത ഉത്സാഹമാണ്. ഒരു കാലത്ത് അവരും ഇതേപോലെ അപമാനം സഹിച്ചു സ്‌കൂളിലേയ്ക്കു യാത്ര ചെയ്തവരാണെന്ന് ഓര്‍ക്കാറില്ല. വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന, വ്യക്തിത്വത്തെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ അധികാരികള്‍ അധ്യയന വര്‍ഷാരംഭത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെങ്കിലും കുറേക്കഴിയുമ്പോള്‍ കാര്യങ്ങള്‍ പഴയപടി നീങ്ങാറാണു പതിവ്.


വിദ്യാര്‍ഥികളെ അപമാനിക്കുംവിധമുള്ള പെരുമാറ്റമുണ്ടായാല്‍ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന അറിയിപ്പു കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. എന്നാല്‍, ഇത്തരം അറിയിപ്പുകൊണ്ടൊന്നും ബസ് ജീവനക്കാരുടെ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ അവസാനിക്കണമെന്നില്ല. കുട്ടികളോടു മാന്യമായി പെരുമാറാന്‍ ഉതകുംവിധമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ബസ് ജീവനക്കാര്‍ക്കു വിദ്യാര്‍ഥികളോടുള്ള ശത്രുതാമനോഭാവത്തില്‍ മാറ്റംവരുത്തുവാന്‍ കഴിഞ്ഞേക്കും.
ബസ് ജീവനക്കാര്‍ക്കും ബസുടമകള്‍ക്കും മാതൃകയാക്കാവുന്ന സംഭവങ്ങളും ഉണ്ടാകുന്നുവെന്നത് അഭിനന്ദനീയവും ആഹ്ലാദകരവുമാണ്. കോട്ടയം ജില്ലയാണ് അനുകരണീയമായ ഈ സംരംഭത്തിനു തുടക്കംകുറിച്ചിരിക്കുന്നത്.  കോട്ടയത്തെ ബസുടമകള്‍ വിദ്യാര്‍ഥികളെ സൗജന്യമായി പ്രവേശനോത്സവദിനത്തില്‍ സ്‌കൂളിലേയ്ക്കു യാത്രചെയ്യാന്‍ അനുവദിച്ചുവെന്നതു വലിയകാര്യമാണ്. ബസ് ജീവനക്കാരുടെ വിദ്യാര്‍ഥികളോടുള്ള മനോഭാവത്തില്‍ മാറ്റംവരുത്താന്‍ ഇത്തരം സംരംഭങ്ങള്‍ ഉതകുമെങ്കില്‍ അഭിനന്ദിക്കേണ്ടതുതന്നെയാണ്. സ്‌കൂള്‍ കുട്ടികള്‍ കയറിക്കഴിഞ്ഞതിനുശേഷം മറ്റു യാത്രക്കാരെ കയറ്റുന്നതും ചോദ്യങ്ങളില്ലാതെ കുട്ടികളെ ബസില്‍ കയറാന്‍ അനുവദിക്കുന്നതും മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നുവന്ന ശുഭവാര്‍ത്തയാണ്.
സംസ്ഥാനത്തുടനീളം ബസുടമകളും ബസ് ജീവനക്കാരും വിദ്യാര്‍ഥികളോടുള്ള പെരുമാറ്റത്തില്‍ മാറ്റംവരുത്തുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, സമൂഹത്തിനുതന്നെ പ്രയോജനം ലഭിക്കും. ബസ് ജീവനക്കാരുടെ ചീത്തവിളി കേട്ടു യാത്രചെയ്യേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ സ്വഭാവത്തെ ഇതു ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കോട്ടയത്തെയും മലപ്പുറത്തെയും മാതൃകകള്‍ പിന്‍പറ്റി സംസ്ഥാനത്തെ മൊത്തം ബസുടമകളും ജീവനക്കാരും വിദ്യാര്‍ഥികളോടു മാന്യമായി പെരുമാറാന്‍ ഈ അധ്യയനവര്‍ഷം തുടക്കം കുറിക്കുമെന്നു പ്രതീക്ഷിക്കാം.


സന്തോഷഭരിതമായ പ്രവേശനോത്സവത്തോടനുബന്ധിച്ചു തന്നെ ദാരുണമായ മൂന്നു സംഭവങ്ങള്‍ക്കും വിദ്യാഭ്യാസ വര്‍ഷാരംഭം സാക്ഷിയായി. സ്‌കൂള്‍ തുറന്ന ദിവസംതന്നെ മൂന്നു വിദ്യാര്‍ഥികള്‍ക്കു ജീവന്‍ വെടിയേണ്ടിവന്നു. ഇതിലൊന്ന് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. കൊല്ലം കൊട്ടിയത്തെ മുഖത്തല എം.ജി.ടി.എച്ച്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി നിഷാന്ത് സ്‌കൂളിനകത്തെ മണ്‍തൂണ്‍ ഇടിഞ്ഞുവീണാണു മരിച്ചത്. ഈ വര്‍ഷം ഈ സ്‌കൂളില്‍ ചേര്‍ന്ന നിഷാന്ത് ഉച്ചഭക്ഷണം കഴിഞ്ഞു സഹപാഠികള്‍ക്കൊപ്പം ക്ലാസിലേയ്ക്കു പോകുമ്പോഴായിരുന്നു അത്യാഹിതം.
സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതോടൊപ്പം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയതു നിര്‍മിക്കാനും സ്‌കൂള്‍ പി.ടി.എ ശ്രദ്ധിക്കേണ്ടതാണ്. സ്‌കൂളുകളിലേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുകയും ഒഴിഞ്ഞസ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലെ വെള്ളം നീക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ നീന്തല്‍ പഠിക്കാന്‍ നിര്‍മിച്ച കുളങ്ങള്‍ക്കും കിണറുകള്‍ക്കും ചുറ്റുമതിലുകള്‍ കെട്ടണം. മഴക്കാലം തുടങ്ങുംമുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാറും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതുപോലെ സ്‌കൂളുകള്‍ തുറക്കുംമുന്‍പ് അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കു സ്‌കൂള്‍ അധികൃതര്‍ മുന്‍ഗണന നല്‍കേണ്ടതാണ്.


കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചെറുവണ്ണൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് എല്‍.കെ.ജി വിദ്യാര്‍ഥിനി ജനഷ്‌റ ദാരുണമായി മരണപ്പെട്ടത്. കുട്ടികളെ കുത്തിനിറച്ച ഓട്ടോറിക്ഷകള്‍ നിരത്തിലൂടെ പായുന്ന ഭീതിജനകമായ കാഴ്ചക്ക് അറുതിവരുത്തിയാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ക്ക് അവസാനമുണ്ടാകൂ. വയനാട് വിളമ്പുങ്കണ്ടം പാറക്കടവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടാണ് സ്‌കൂള്‍ പ്രവേശന ദിവസത്തില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി അലന്‍ മരണത്തിനു കീഴടങ്ങിയത്. സമ്മിശ്രവികാരങ്ങള്‍ ഉണര്‍ത്തിയാണ് ഈ അധായനവര്‍ഷം ആരംഭിച്ചിരിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കുവാനും ബസ്ജീവനക്കാരില്‍നിന്നു മാന്യമായ പെരുമാറ്റങ്ങള്‍ക്കും ഈ സ്‌കൂള്‍വര്‍ഷം തുടക്കംകുറിക്കട്ടെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago