ഇരവിപുരത്ത് റോഡ് വികസനത്തിന് 34.58 കോടി: എം. നൗഷാദ് എം.എല്‍.എ
ഇരവിപുരം: മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 34.58 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എം. നൗഷാദ് എം.എല്‍.എ അറിയിച്ചു.
കല്ലുപാലം കാക്കത്തോപ്പ് ഇരവിപുരം താന്നിമുക്ക് മയ്യനാട് റോഡ് അന്തര്‍ദേശീയ നിലവാരത്തില്‍ വീതി കൂട്ടി പുതുക്കി പണിയാന്‍ കിഫ്ബിയില്‍ നിന്നും 23.91 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തനങ്ങള്‍ ഉടന്‍ തുടങ്ങും.
കൂട്ടിക്കട ആലുംമൂട് റോഡ് പുനര്‍നിര്‍മിക്കാന്‍ 2.1 കോടി രൂപയും പുളിയത്തുമുക്ക് വെണ്ടര്‍മുക്ക് റോഡിന് രണ്ടു കോടി രൂപയും പള്ളിമുക്ക് ഇരവിപുരം റോഡിന് 1.9 കോടി രൂപയും കൊട്ടിയം മാമൂട്ടില്‍ ലാന്‍ഡിങ് റോഡിനു ഒരു കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ബജറ്റില്‍ അനുവാദം ലഭിച്ച ഈ പദ്ധതികള്‍ക്ക് പി.ഡബ്ള്യു.ഡി റോഡ്സ് വിഭാഗത്തിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ദേശീയപാത നിലവാരത്തിലായിരിക്കും ഈ റോഡുകള്‍ പുനര്‍നിര്‍മിക്കുക.
തീരദേശ റോഡ് വികസന പദ്ധതിയില്‍ പെടുത്തി രണ്ടു റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ 3.67 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി ആയിട്ടുണ്ട്.
മയ്യനാട് മുക്കം ബോട്ടുജെട്ടി റോഡിനു 1.89 കോടി രൂപയും ലക്ഷ്മിപുരം തോപ്പ് തോപ്പ് മുക്കം പൊഴി റോഡിന് 1.77 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പായിരിക്കും ദേശീയപാത നിലവാരത്തില്‍ ഈ റോഡുകള്‍ വീതി കൂട്ടി പുനര്‍നിര്‍മിക്കുക.
അയത്തില്പള്ളിമുക്ക്, മുള്ളുവിള കൂനമ്പായിക്കുളം ക്ഷേത്രം എന്‍.എസ് ആശുപത്രി പന്നിമണ്‍ കല്ലുകുഴി റോഡ് വീതി കൂട്ടി ദേശീയപാത നിലവാരത്തില്‍ പുതുക്കിപ്പണിയാന്‍ 10.81 കോടി രൂപയുടെ പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു .
ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പി.ഡബ്ള്യു.ഡി റോഡ്സ് വിഭാഗം പൂര്‍ത്തിയാക്കിയെന്നും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും നൗഷാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."