HOME
DETAILS

അനന്തമായ ടൂറിസം സാധ്യതയുമായി മണ്‍റോയുടെ മണ്ണ് കാത്തിരിക്കുന്നു

  
backup
March 30 2018 | 01:03 AM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b5%81

 

തസ്‌ലിം തേവലക്കര


ചവറ: പ്രകൃതിയുടെ ഹരിത കൗതുകം എന്ന് മാലോകരാകെ വിശേഷിപ്പിക്കുന്ന ജില്ലയിലെ അഷ്ടമുടി കായലിനും കല്ലടയാറിനും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹാരിത തുളുമ്പുന്ന ഒരു കുഞ്ഞന്‍ തുരുത്താണ് മണ്‍റോതുരുത്ത്. ടൂറിസം എന്ന വാക്കിന് ശരിയായ അര്‍ഥം നല്‍കുകയാണ് ഇപ്പോള്‍ മണ്‍റോതുരുത്തില്‍ നടക്കുന്ന വികസനങ്ങള്‍.
ഈ വികസനം തന്നെയാണ് മണ്‍റോ തുരുത്തിനെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും വിത്യസ്ഥമാക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുരുത്തില്‍ കനാലുകള്‍ നിര്‍മിക്കുന്നതിനും, കായല്‍ പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രിട്ടീഷ് കേണല്‍ മണ്‍റോയുടെ സ്മരണാര്‍ഥമാണ് തുരുത്തിന് മണ്‍റോതുരുത് എന്ന പേര് ലഭിച്ചത്. ഏട്ട് ദ്വീപുകളും അവയെ ചുറ്റി പുണര്‍ന്ന് കിടക്കുന്ന നൂറുകണക്കിന് ഇടത്തോടുകളുമാണ് എന്നും മണ്‍റോതുരുത്തിന്റെ ദൃശ്യഭംഗി. ആതിഥ്യ മര്യാദയിലും തുരുത്ത് എന്നും വേറിട്ട് നില്‍ക്കുന്നു. കാരണം തുരുത്തിലെത്തുന്ന വിദേശികളും, സ്വാദേശികളും അടക്കമുള്ള ടൂറിസ്റ്റുകള്‍ കരിക്കിന്‍ വെള്ളംനുകരാതെയും, കരിമീനും, കൊഞ്ചും, ഞണ്ടും, നുണയാതെയും ഹൗസ് ബോട്ടിലൂടെ ഒരു ജല സവാരി നടത്താതെയും ആരും തന്നെ തുരുത്തില്‍ നിന്നും മടങ്ങാറില്ല എന്നുള്ളതാണ് സത്യം. ഒരു കാലത്ത് ദുരിതങ്ങളുടെ ആവാസമായിരുന്നു തുരുത്തെങ്കില്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കാരണം അതെല്ലാം മാറുകയാണ്.
സാമൂഹികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് മണ്‍റോതുരുത്തിന് ടൂറിസം മുഖേനേ കൈവന്നിട്ടുണ്ട്. ഒടുവില്‍ തുരുത്ത് നിവാസികള്‍ക്ക് അഭിമാനിക്കാനുതുകുന്ന രീതിയില്‍ മണ്‍റോതുരുത്ത് എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ മണ്‍റോതുരുത്ത് ഇടം നേടി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കേരളാ ബജറ്റില്‍ നിന്നും
മണ്‍റോതുരുത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി 200 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുരുത്തിന്റെ അടിസ്ഥാന വികസനങ്ങള്‍, പുതിയ ഗവ. ഓഫിസുകള്‍, റോഡ് പാലം പണികള്‍, ആയുര്‍വേദ ക്ലിനിക്ക്, മറ്റ് വികസനങ്ങള്‍ എന്നിങ്ങനെ തുരുത്തിലെ വികസനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് നടക്കുന്നത്. മണ്‍റോ തുരുത്തിലൂടെയുള്ള ഒരു ഉല്ലാസയാത്ര എന്നാല്‍ കേരളത്തിലെ മറ്റ് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള യാത്രയെക്കാള്‍ അതിമനോഹരമാണെന്ന് അനുഭവസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു.
സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ച്ചകള്‍ തന്നെയാണ് തുരുത്തിന്റെ പ്രതേകത. ടൂറിസം തന്നെയാണ് തുരുത്ത് നിവാസികളുടെ ഉയര്‍ത്തെഴുനേല്‍പ്പിന് പ്രധാന കാരണം. ഇപ്പോള്‍ അവരുടെ പ്രധാന വരുമാനമാര്‍ഗവും ടൂറിസമാണ്. 2004 ല്‍ കേരളത്തിലെ തീരമേഖലയിലാകെ ആഞ്ഞടിച്ച്‌നാശം വിതച്ച് വന്‍ ദുരന്തമുണ്ടാക്കിയ സുനാമിയുടെ ഇര കൂടിയാണ് മണ്‍റോതുരുത്ത്.
സുനാമി പ്രഹരത്തിന് ശേഷം തുരുത്ത് അനുദിനം കായലിലേക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് പല പഠനങ്ങളും പറയുന്നു. വേലിയേറ്റം വേലിയിറക്കം നന്നായി ബാധിക്കുന്ന ഭൂപ്രദേശമാണ്. ഇത് മൂലം വീടുകളിലും, നടപ്പാതകളിലും നിറയെ വെള്ളവും ചെളിയും കയറുക പതിവാണ്. ഇതിന് ഒരു പരിഹാരമെന്നോണം വെള്ള പൊക്ക ഭീഷണി നേരിടുന്ന രാജ്യങ്ങളായ ജപ്പാന്‍, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഉപയോഗിക്കാറുള്ള പ്രതേകതരം സാങ്കേതിക വിദ്യയിലുള്ള 'ആംഫിബിയസ്' വീടുകള്‍ തുരുത്തില്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago