ഭൂമി വിവാദം: കര്‍ദിനാളിനെ തള്ളി ഡയസിയന്‍ മൂവ്‌മെന്റ്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം ഒത്തുതീര്‍ത്തെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയെ തള്ളി വിശ്വാസികളുടെ കൂട്ടായ്മയായ ഡയസിയന്‍ മൂവ്‌മെന്റ് രംഗത്തെത്തി. പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ വ്യക്തമാക്കി.
പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന കര്‍ദിനാളിന്റെ പ്രസ്താവന വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ആരോപിച്ചു. ഇത് വിശ്വാസികളെയും വൈദിക സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സംഘടന വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ച തുടങ്ങും മുമ്പ് എല്ലാം പരിഹരിച്ചെന്ന് കാണിച്ച് മറ്റ് അതിരൂപതകള്‍ക്കടക്കം കത്തെഴുതിയ കര്‍ദിനാളിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദിനാളിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന സുപ്രിംകോടതി വിലയിരുത്തലിന് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിശ്വാസികളുടെ കൂട്ടായ്മയായ ഡയസിയന്‍ മൂവ്‌മെന്റ് കര്‍ദിനാളിനെതിരെയുള്ള നിലപാട് വ്യക്തമാക്കിയത്.
ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത കെ.സി.ബി.സി ഭാരവാഹികളെ കണ്ട് തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെടും.
സ്ഥിരം സിനഡിനും ഇക്കാര്യം ചൂണ്ടികാട്ടി കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ഡയസിയന്‍ മൂവ്‌മെന്റ് കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ വൈദിക സമിതിയിലെ ചില അംഗങ്ങളും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."