ദേശീയപാത വികസനം: കഞ്ഞിപ്പുര, വെട്ടിച്ചിറ ടൗണുകള്‍ പൂര്‍ണമായും ഇല്ലാതാകും
റഹീം വെട്ടിക്കാടന്
പുത്തനത്താണി: ദേശീയപാത വികസനം നടപ്പാക്കുന്നതോടെ കഞ്ഞിപ്പുര, വെട്ടിച്ചിറ ടൗണുകള്‍ പൂര്‍ണമായും ഇല്ലാതാകും. പുത്തനത്താണി ടൗണ്‍ ഭാഗികമായി അപ്രത്യക്ഷ്യമാകും. വികസനം മുന്നില്‍ കണ്ട് പലരും കെട്ടിടങ്ങളും മറ്റും കുറച്ചകലെ സ്ഥാപിച്ചുവെങ്കിലും സര്‍വേ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ കെട്ടിടത്തോട് ചേര്‍ന്നോ സര്‍വേക്ക് അകത്താണ്.
എണ്‍പതോളം കടകളാണ് വെട്ടിച്ചിറയില്‍ മാത്രം ഇല്ലാതാകുന്നത്. നിലവില്‍ കടകളില്‍ കട ഉടമകള്‍ക്ക് പുറമെ 263 തൊഴിലാളികള്‍ തൊഴിലില്ലാത്തവരായി മാറും. ഇവക്കു പുറമെ ഉപജീവനമാര്‍ഗം എന്ന നിലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിപോന്നിരുന്നവരാണ് തൊണ്ണൂറ് ശതമാനവും. സര്‍വേ നടപടികള്‍ ഇന്നലെയും ഇന്നുമായി വട്ടപ്പാറ, കഞ്ഞിപ്പുര, കരിപ്പോള്, വെട്ടിച്ചിറ, ചുങ്കം, പുത്തനത്താണി, അതിരുമട, പൂവ്വന്‍ചിന, രണ്ടത്താണി ഭാഗങ്ങളില്‍ നടന്നു. നാല് ടീമുകളായാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ദേശീയപാതാ സ്ഥലമെടുപ്പ് തഹസില്‍ദാര്‍, ലൈസണ്‍ ഓഫിസര്‍, തിരൂര്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, ചങ്ങരംകുളം, കുറ്റിപ്പുറം,കോട്ടക്കല്‍, കാടാമ്പുഴ, കല്പകഞ്ചേരി എസ്.ഐമാര്‍, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള സ്ട്രൈക്കര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ എട്ടിനാരംഭിക്കുന്ന സര്‍വേ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും റോഡിലുമായി ഉച്ചവരെ നടക്കും. ഉച്ചക്ക് ശേഷം റോഡില്‍ മധ്യഭാഗം മാത്രം അടയാളപ്പെടുത്തുന്നു,
അവധിദിനമാണെങ്കിലും ഇന്നും നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."