HOME
DETAILS
MAL
ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്റെ കൊല: മുഖ്യ പ്രതി കീഴടങ്ങി
backup
June 03 2016 | 09:06 AM
പറ്റ്ന: ബിഹാറില്‍ മാധ്യമ പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രധാന പ്രതി കോടതിയില്‍ കീഴടങ്ങി. സിവാന്‍ ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകനായ രാജ്ദേവ് രംഞ്ജനെ വെടിവെച്ചുകൊന്ന കേസിലെ പ്രധാന പ്രതി ലാദന് മിയാനാണ് കോടതിയില്‍ കീഴടങ്ങിയത്. ഹിന്ദി പത്രമായ ഹിന്ദുസ്ഥാന്റെ ബ്യൂറോ ചീഫായിരുന്നു കൊല്ലപ്പെട്ട രാജ്ദേവ് രഞ്ജന്‍. മെയ് 13 നാണ് രഞ്ജനെ സിവാനിലെ റെയില്‍വേ സ്റ്റേഷനടുത്തു ഒരു സംഘം കൊലപ്പെടുത്തിയത്. ജയിലില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവ് മുഹമ്മദ് ശഹാബുദ്ദീന്റെ അടുത്തയാളാണ് മിയാനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലിസ് നേരത്തെ പിടികൂടിയിരുന്നു.
സ്ഥിരം കുറ്റവാളിയായ മിയാനാണ് പ്രധാന പ്രതിയെന്ന് അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."