HOME
DETAILS
MAL
ലോയയുടെ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
backup
March 30 2018 | 01:03 AM
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച പ്രത്യേക സി.ബി.ഐ ജഡ്ജ് ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
രാജ്യസഭയില്‍ കെ.ടി.എസ് തുള്‍സി എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ കൈമലര്‍ത്തിയത്. ലോയയുടെ മൃതദേഹത്തെ ആരെങ്കിലും അനുഗമിച്ചിരുന്നോ, ഉണ്ടെങ്കില്‍ ആ വ്യക്തി ലോയയുടെ പോസ്റ്റ്മോര്‍ട്ടം നടന്ന നാഗ്പൂരിലെ ആശുപത്രി ഡോക്ടര്‍മാര്‍ക്കു ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ കൈമാറിയിരുന്നോ, ലോയയുടെ മരണസമയം എത്ര, മരണകാരണം എന്താണ് എന്നീ ചോദ്യങ്ങളാണ് കെ.ടി.എസ് തുള്‍സി ഉന്നയിച്ചത്.
എന്നാല്‍, ഇതേ കുറിച്ചു വിവരം ലഭിച്ചില്ല എന്ന ഹ്രസ്വമായ മറുപടിയാണ് ആഭ്യന്തരമന്ത്രാലയം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."