HOME
DETAILS
MAL
സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ലെവിയില്‍ ഇളവ്
backup
March 30 2018 | 01:03 AM
ജിദ്ദ: സഊദിയില്‍ വിദേശ ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലെവിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കരാര്‍ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ ആശ്വാസം ലഭിക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സഊദി ചേംബര്‍ കൗണ്‍സില്‍, സഊദി കോണ്‍ട്രാക്ടിങ് കമ്മിറ്റി എന്നിവയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."