HOME
DETAILS

സഊദിയില്‍ എംബാമിങ് നിരക്ക് 1000 റിയാല്‍ വര്‍ധിപ്പിച്ചു

  
backup
March 30 2018 | 01:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%be%e0%b4%ae%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d



റിയാദ്: സഊദിയില്‍ മൃതദേഹങ്ങളുടെ എംബാമിങ് നടപടികള്‍ക്കുള്ള തുകയില്‍ വന്‍ വര്‍ധനവ്. 1000 റിയാലാണ് എംബാമിങ് നിരക്കില്‍ വര്‍ധനവ് വരുത്തിയത്. ഇതോടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ചെലവ് കൂടും. ഇതുവരെ 5000 റിയാലായിരുന്നു എംബാമിങ് നടപടികള്‍ക്കുള്ള ചെലവ്.
പുതിയ നിരക്കോടെ ഒരു മൃതദേഹത്തിന് എംബാമിങ് ചെലവ് മാത്രം 6000 റിയാലായി ( 104273 രൂപ) ഉയര്‍ന്നു. വിമാനക്കമ്പനികള്‍ ഈടാക്കുന്ന നിരക്കുകൂടി പരിഗണിച്ചാല്‍ സഊദിയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ വന്‍തുക നല്‍കേണ്ടി വരും. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ക്ലയിമിങ്ങിനു ശേഷം തുക ലഭിക്കുമെങ്കിലും ഇത് ഇല്ലാത്തവരുടെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ഇത്രയും തുക ബന്ധപ്പെട്ടവര്‍ കണ്ടെത്തണം.
രണ്ടു ദിവസം മുന്‍പാണ് സഊദിയില്‍ എംബാമിങ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുള്‍ അഴിഞ്ഞശേഷം എംബാമിങ്ങിന് അധികൃതരില്‍ നിന്ന് അനുമതിപത്രം ലഭിക്കണം.
ഓണ്‍ലൈന്‍ വഴി പണമടച്ച് മോര്‍ച്ചറിയില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ വിമാനത്താവളത്തില്‍ കൊണ്ടുപോയി സീല്‍ ചെയ്യിപ്പിച്ച് എത്തിച്ചതിനു ശേഷമാണ് ഫ്രീസറില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുക. ഇവിടെ നിന്ന് എംബാമിങ്ങിനു ശേഷം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാം.
ആദ്യഘട്ടത്തില്‍ 2000 റിയാലായിരുന്ന എംബാമിങ് ചാര്‍ജ് തവണകളായി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 5000 റിയാലായി ഉയര്‍ത്തിയത്. എംബാമിങ് നിരക്കിനു പുറമെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന തുകയായ കിലോക്ക് 16 റിയാല്‍ വീതം നല്‍കണം.
അയാട്ട നിയമ പ്രകാരമുള്ള ചാര്‍ജ് ആയതിനാല്‍ എല്ലാ വിമാനക്കമ്പനികളും ഇതേ നിരക്കാണ് ഈടാക്കുന്നത്. ചില രാജ്യങ്ങളിലേക്കും ഇന്ത്യയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും ചാര്‍ജില്‍ വ്യത്യാസമുണ്ടാകും. അതേസമയം പാകിസ്താന്‍ വിമാനം മാത്രമാണ് സൗജന്യമായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇതേ മാര്‍ഗം എയര്‍ ഇന്ത്യയും തുടരണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago