കൊറിയന്‍ ഉച്ചകോടി ഏപ്രില്‍ 27ന്
സിയൂള്‍: കൊറിയന്‍ ഭൂഖണ്ഡത്തില്‍ സമാധാനത്തിന്റെ പുതിയ അധ്യായം തുറക്കാനിരിക്കുന്ന കിം ജോങ് ഉന്‍-മൂണ്‍ ജെ. ഇന്‍ ഉച്ചകോടിക്കു തിയതിയായി. ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഉച്ചകോടി അടുത്ത മാസം 27നു നടക്കും. ഒരു പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ഇരുകൊറിയകളുടെയും മുതിര്‍ന്ന നേതൃത്വം ഒരു വട്ടമേശയ്ക്കു ചുറ്റുമിരിക്കാന്‍ പോകുന്നത്.
ഉച്ചകോടിക്കു മുന്‍പായി ഇന്നലെ നടന്ന ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞരുടെ കൂടിക്കാഴ്ചയിലാണു തിയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്. ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കെടുക്കേണ്ട വിഷയങ്ങളെ കുറിച്ചും ഇരുസംഘത്തിനുമിടയില് ധാരണയായി. ദിവസങ്ങള്‍ക്കു മുന്‍പ് ചൈനയില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിനിടെ ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആണവ നിരായുധീകരണത്തിനു തയാറാണെന്നു വ്യക്തമാക്കിയിരുന്നു. കൊറിയന്‍ ഭൂഖണ്ഡത്തെ ആണവമുക്തമാക്കലും ഇരുകൊറിയകളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തലുമാണു ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ചയാകുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൈനിക മുക്ത ഗ്രാമമായ പാമുംജോമില് തന്നെയായിരിക്കും ഉച്ചകോടി നടക്കുക. ഈ മാസം തുടക്കത്തില്‍ ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ ഉന്നത നയതന്ത്ര സംഘത്തെ പ്യോങ്യാങ്ങിലേക്ക് അയച്ചിരുന്നു. അവിടെ കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉച്ചകോടി നടത്താന്‍ തീരുമാനമായത്.അതിനിടെ, ഉ.കൊറിയയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ജപ്പാനും സന്നദ്ധത അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കുമെന്ന് ഉ.കൊറിയ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."