HOME
DETAILS
MAL
മധുവിന്റെ ജീവിതം അഭ്രപാളികളില്‍
backup
March 30 2018 | 02:03 AM
കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവിന്റെ ജീവിതം ചലച്ചിത്രമാകുന്നു. മധുവിന്റെ ജീവിതത്തിലെ രണ്ടു ഘട്ടമാണ് സിനിമയിലൂടെ അവതരിപ്പിക്കുക. 'മധു' എന്നു പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഫിലിം അഖിലേഷ് ഗുരുവിലാസാണ് സംവിധാനം ചെയ്യുന്നത്.
ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് അഖിലേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയിലായിരിക്കും ലൊക്കേഷന്‍. കിരണ്‍ രാജ് നായക കഥാപാത്രമായ ഡോക്ടറെ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."