HOME
DETAILS
MAL
നാടകോത്സവം ഏപ്രില്‍ അഞ്ച് മുതല്‍
backup
March 30 2018 | 02:03 AM
കൊച്ചി: പി.ജെ ആന്റണി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന നാടകോത്സവം തെരുവരങ്ങിന്റെ നാലാം പതിപ്പിന് ഏപ്രില്‍ അഞ്ചിന് എറണാകുളം ജില്ലയിലെ നാല് വേദികളില്‍ തുടക്കമാകും. 12 പുതിയ നാടകങ്ങളാണ് ആസ്വാദകരെ തേടിയെത്തുന്നത്.
ഹിന്ദി, തമിഴ് ഭാഷകളിലെ രണ്ട് നാടകങ്ങളുള്‍പ്പെടെ അവതരിപ്പിക്കും. എറണാകുളം പബ്ലിക് ലൈബ്രറിക്ക് പുറമേ നെല്ലാട് നേതാജി വായനശാല, പൂക്കാട്ടുപടി വള്ളത്തോള്‍ സ്മാരക കേന്ദ്രം, കുറുമശ്ശേരി റിക്രിയേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളാണ് വേദികള്‍. ഓരോ നാടകവും നാല് വേദികളില്‍ മാറി മാറി അവതരിപ്പിക്കും. ആകെ 48 അവതരണമാണുണ്ടാകുക. ഏപ്രില്‍ അഞ്ച് മുതല്‍ എട്ടുവരെ എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ മൂന്ന് നാടകങ്ങളുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."