മലപ്പുറം ഗവ. കോളജിന്റെ സ്ഥലം സ്വാശ്രയ മേഖലക്ക് തീറെഴുതാനുള്ള ശ്രമം ചെറുക്കും
മലപ്പുറം: ഗവ. കോളജ് കാംപസിന്റെ സ്ഥലം സ്വാശ്രയ മേഖലക്ക് തീറെഴുതാനുള്ള ഇടത് സര്‍ക്കാര്‍ ശ്രമം ചെറുക്കുമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി. സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനമായ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിന് (ഐ.എച്ച്.ആര്.ഡി) കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം എറ്റെടുക്കാനുള്ള രഹസ്യനീക്കം അനുവദിക്കില്ല. ഇതിനെതിരേ പ്രതിഷേധസമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഗവ. കോളജിന്റെ വികസനത്തിന്തന്നെ സ്ഥലം തികയാത്ത ഘട്ടത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉത്തരവ്. കോളജിന്റെ വികസനത്തിന് വേണ്ടി പ്രൊപ്പോസല്‍ നല്കി കാത്തിരിക്കുമ്പോഴാണ് സ്വാശ്രയ മേഖലക്ക് കെട്ടിടത്തിന് സ്ഥലം ഏറ്റെടുക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല.
ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഗവ. കോളജിനെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് എം.എസ്.എഫ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. വി.പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, കെ.പി മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് കുളമടത്തില്, സലാം മണലായ, കബീര്‍ മുതുപറമ്പ്, ടി. നിയാസ്, ഇ.വി ഷാനവാസ്, അഷര്‍ പെരുമുക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."