ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമെന്ന് പരാതി
കണ്ണൂര്‍: ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജയില്‍ ഡി.ജി.പി ആര്. ശ്രീലേഖയാണ് ഉത്തരവിട്ടത്. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പരാതിയിലാണ് നടപടി. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആകാശ് തില്ലങ്കരിയടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നായിരുന്നു പരാതി.
പതിനൊന്ന് പ്രതികളാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഈ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകള്‍ പൂട്ടാറില്ലെന്ന് സുധാകരന്റെ പരാതിയില്‍ പറയുന്നു. ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സബ് ജയിലില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടികാഴ്ചക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ അന്വേഷണത്തിന് നേരത്തെ ജയില്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നു. മധ്യമേഖല ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനോട് അന്വേഷണം നടത്താനായിരുന്നു നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."