ട്രെന്‍ഡ് അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി
കോഴിക്കോട്: എസ്.കെ.എസ് എസ് എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ കീഴില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന പരിപാടി സമ്മര്‍ ഗൈഡിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു.
സമ്മര്‍ ഗൈഡ് കാംപയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പരിശീലന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പുതിയ റിസോഴ്‌സ് വിങ് രൂപീകരിക്കും. ജില്ലകളിലെ സീനിയര്‍ പരിശീലകരുടെ മെന്ററിങിന് കീഴിലായിരിക്കും ആര്‍.പിമാര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കുക. കാംപയിന്‍ പ്രചരണാര്‍ഥം ശാഖ, ക്‌ളസ്റ്റര്‍, മേഖല ട്രെന്‍ഡ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ചു ജില്ലാ തലങ്ങളില്‍ കോണ്‍ഫന്‍സ് സംഘടിപ്പിക്കും.
സംസ്ഥാന ടീം ഡ്രൈവ് നേതൃ ശില്‍പശാലയില്‍ ചെയര്‍മാന്‍ റഹീം ചുഴലി അധ്യക്ഷനായി. ഡയറക്ടര്‍ ഡോ.മജീദ് കൊടക്കാട് പദ്ധതി വിശദീകരിച്ചു. ഷാഹുല്‍ ഹമീദ് മേല്‍മുറി, ഡോ. ജബ്ബാര്‍ ആലപ്പുഴ, സഈദ് കണ്ണൂര്‍, കെ.കെ മുനീര്‍ വാണിമേല്‍, അബൂബക്കര്‍ വാഫി, ഖയ്യൂം കടമ്പോട്, ശംസുദ്ദീന്‍ ഒഴുകൂര്‍, റഷീദ് കമ്പളക്കാട്, സയ്യിദ് ഹംദുല്ലാഹ് കാസര്‍കോട്, അബൂബക്കര്‍ സിദ്ദീഖ് ചെമ്മാട്, ശംസാദ് സലീം പൂവത്താണി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും മുഷ്താഖ് പാലക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."