HOME
DETAILS

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം: ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

  
backup
March 30 2018 | 02:03 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d-3

 

വടകര: സദയം സ്റ്റുഡിയോവില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വൈക്കിലശ്ശേരിയില്‍ ജനകീയ കണ്‍വന്‍ഷന്‍ നടന്നു. സ്ത്രീകളടക്കം നിരവധി പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പതിനായിരക്കണക്കിന് സ്ത്രീകളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സ്ഥാപനത്തിനും ജീവനക്കാരനുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പൊലിസ് ഇക്കാര്യത്തില്‍ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് കമ്മിറ്റി രൂപംനല്‍കുമെന്ന് മുന്നറിയിപ്പും നല്‍കി.
ദുരുപയോഗം ചെയ്യപ്പെട്ട ഫോട്ടോകള്‍ വിദേശത്തടക്കമുള്ള ആളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. നാല്‍പതിനായിരത്തിലധികം ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്യപ്പെട്ടതെന്നാണ് അറിയുന്നത്. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇ.പി ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

ജനകീയ കമ്മിറ്റി
രൂപീകരിക്കാനായില്ല


വടകര: ജനകീയ കണ്‍വന്‍ഷന്‍ കമ്മിറ്റി രൂപീകരിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നു. സ്റ്റുഡിയോ ഉടമകളെ സഹായിക്കുന്ന രണ്ടുപേര്‍ കമ്മിറ്റിയില്‍ വന്നതാണ് സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇവരെ ഒഴിവാക്കാതെ കമ്മിറ്റി രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് വാശിപിടിച്ചതോടെ മണിക്കൂറോളം വാക്കേറ്റമുണ്ടായി.
ഇവരെ കമ്മിറ്റിയിലുള്‍പ്പെടുത്തിയാല്‍ എങ്ങിനെ വിശ്വസിക്കാനാവുമെന്നും സ്ത്രീകള്‍ ചോദിച്ചു. പുരുഷന്‍മാര്‍ ആരും കമ്മിറ്റിയില്‍ വേണ്ടെന്നും ഇത് ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് അതിന് സ്ത്രീകള്‍ മാത്രമടങ്ങുന്ന കമ്മിറ്റി മതിയെന്നും സ്ത്രീകള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago