ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് കരുത്തുകാട്ടും: ഇ.ടി
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിലും മുസ്്ലിം ലീഗ് നിര്‍ണായക ഇടപെടല്‍ നടത്തുമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. 2019ലെ തെരഞ്ഞെടുപ്പോടെ ഇത് ബോധ്യപ്പെടും.
ജില്ലാ മുസ്ലിം ലീഗ് പുതുപ്പാടിയിലെ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ദ്വിദിന എക്സിക്യുട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവുമായി മല്ലടിക്കുന്നവര്‍ക്ക് അത്താണിയാകുന്ന സി.എച്ച് സെന്ററുകളും തല ചായ്ക്കാനിടമില്ലാത്തവര്‍ക്ക് കിടപ്പാടം നല്കുന്ന ബൈത്തുറഹ്മ പദ്ധതിയും സമൂഹത്തിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.
വടക്കേ ഇന്ത്യയില്‍ പോലും ബൈത്തുറഹ്മ പദ്ധതി ലീഗിന് വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. വോട്ടുബാങ്കില്‍ കണ്ണുനട്ട് പ്രവര്‍ത്തിക്കുന്നതല്ല പാര്‍ട്ടിയുടെ രീതിയെന്നും അതിനപ്പുറം വലിയ ലക്ഷ്യവും ദൗത്യവുമുണ്ട് മുസ്ലിം ലീഗിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി.പി സെയ്ത് പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് , ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, സി. മോയിന്‍ കുട്ടി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.കെ സുബൈര്‍, യു.സി രാമന്, അഡ്വ. നൂര്‍ബിന റഷീദ്, എസ്.വി അബ്ദുല്ല, അഡ്വ. പി. കുത്സു പ്രസംഗിച്ചു.
കാലിക രാഷ്ട്രീയം, ഇതര സംഘടനകളുമായുള്ള ബന്ധം, മുന്നണി, വിദ്യാഭ്യാസ, സാമൂഹിക പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ക്യാംപ് ഡയറക്ടര്‍ സി.പി.എ അസീസ് മാസ്റ്റര്‍, മാനേജര്‍ വി.കെ ഹുസൈന് കുട്ടി, കോഡിനേറ്റര്‍ എസ്.പി കുഞ്ഞമ്മദ് എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്കി. ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."